MalappuramLatest NewsKeralaNattuvarthaNews

അനധികൃത വിദേശ മദ്യവിൽപന : യുവാവ് അറസ്റ്റിൽ

പായിപ്പുല്ലിലെ കൊറ്റങ്ങോടൻ കബീർ (32) ആണ് പൊലീസ് പിടിയിലായത്

തുവ്വൂർ: അനധികൃത വിൽപനയ്ക്കായി കൊണ്ടുവന്ന വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പായിപ്പുല്ലിലെ കൊറ്റങ്ങോടൻ കബീർ (32) ആണ് പൊലീസ് പിടിയിലായത്. കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ. നാസർ ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : കരിമീൻ പൊള്ളിച്ചതിന് 550 രൂപ, അയലയ്ക്ക് 200 രൂപ: ചേർത്തലയിലെ ഹോട്ടലിനെതിരെ നടപടിക്ക് ശുപാർശ

ഓട്ടോറിക്ഷയിൽ ചില്ലറ മദ്യവിൽപന നടത്തുകയായിരുന്നു ഇയാൾ. പത്ത് ലിറ്റർ വിദേശമദ്യമാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വിദേശമദ്യവുമായി പിടികൂടിയത്.

Read Also : ‘ഞാൻ ചത്തു പോയിരുന്നെങ്കിലോ?’: ഇടിച്ചിട്ട് നിർത്താതെ പോയ ബസിനെ പിന്നാലെ പോയി തടഞ്ഞുനിർത്തിയ സാന്ദ്രയ്ക്ക് അഭിനന്ദനം

എസ്.ഐമാരായ അബ്‌ദു നാസർ, മൊയ്തീൻകുട്ടി, സി.പി.ഒമാരായ വിനീഷ്, മനു പ്രസാദ്, അർഷാദ്, അജിത് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button