KollamLatest NewsKeralaNattuvarthaNews

കടയിൽ സ്വൈ​പ്പി​ങ് മെ​ഷീ​ൻ ഇ​ല്ലാ​ത്ത​തി​നെ ചൊ​ല്ലി​ ത​ർ​ക്കം : മൂന്നുപേർ പൊലീസ് പിടിയിൽ

ആ​ശ്രമം ഉ​ദ​യാ ന​ഗ​ർ 87-ൽ ​വി​ഷ്ണു (29), മു​ഖ​ത്ത​ല, അ​മ്മ വീ​ട്ടി​ൽ സു​ധീ​ഷ് (26), ആ​ശ്രാ​മം ഉ​ദ​യാ ന​ഗ​ർ 71-ൽ ​ജി​തി​ൻ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: സ്വൈ​പ്പി​ങ് മെ​ഷീ​ൻ ഇ​ല്ലാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ ക​ട​യു​ട​മ​യെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പ്ര​തി​ക​ൾ അറസ്റ്റിൽ. ആ​ശ്രമം ഉ​ദ​യാ ന​ഗ​ർ 87-ൽ ​വി​ഷ്ണു (29), മു​ഖ​ത്ത​ല, അ​മ്മ വീ​ട്ടി​ൽ സു​ധീ​ഷ് (26), ആ​ശ്ര​മം ഉ​ദ​യാ ന​ഗ​ർ 71-ൽ ​ജി​തി​ൻ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ് ആണ് പ്രതികളെ​ അ​റ​സ്റ്റ്​ ചെ​യ്തത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ആ​റ​ര​യോ​ടെ​ കൊ​ല്ലം പാ​യി​ക്ക​ട​യി​ൽ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ആണ്​ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​ട​യു​ട​മ​യു​ടെ മ​ക​ൻ വി​ജ​യ് ശ​ങ്ക​റി​നു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക്​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

Read Also : ജോലിക്കാരെ സ്വീകരിക്കേണ്ടത് റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ: അറിയിപ്പുമായി സൗദി അറേബ്യ

ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ സം​ഘം ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കടയുടമയുടെ പ​രാ​തി​യി​ൽ ഈ​സ്റ്റ് പൊ​ലീ​സ്​ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്​ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല്ലം ഈ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​ർ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ശി​വ​ദാ​സ​ൻ പി​ള്ള, ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button