സ്മാർട്ട് ആകാനൊരുങ്ങി മുൻ കേന്ദ്ര പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺ ലിമിറ്റഡാണ് എയർ ഇന്ത്യയിലേക്ക് മൂലധനം നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മൂലധനം നിക്ഷേപിക്കുന്നതിന്റെ ഭാഗമായി നാല് ബില്യൺ ഡോളറാണ് സമാഹരിക്കുക. കൂടാതെ, നിക്ഷേപക ഉപദേശകരെ നിയമിക്കാനുള്ള നടപടികളും ഉടൻ തന്നെ ടാറ്റ ഗ്രൂപ്പ് ആരംഭിക്കും.
കണക്കുകൾ പ്രകാരം, എയർ ഇന്ത്യയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും കടത്തിന്റെ ഒരു ഭാഗം റീഫിനാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും 4 ബില്യൺ ഡോളറിന്റെ ചിലവാണ് കണക്കാക്കുന്നത്. നിലവിൽ, ടാറ്റ ഗ്രൂപ്പിന്റെ ബാങ്കിംഗ് ബന്ധങ്ങൾ വളരെ മികച്ചതാണ്. അതിനാൽ, ധനസമാഹരണം എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.
Also Read: വടവാതൂരിൽ 20 ലക്ഷം രൂപ വിലവരുന്ന പാൻമസാല പിടികൂടി : ഒരാൾ അറസ്റ്റിൽ
എയർ ഇന്ത്യ ചില വിദേശ വായ്പക്കാരുമായും സ്വകാര്യ ഇക്വിറ്റി ഫണ്ടുകളുമായും അനൗപചാരിക ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ ടാറ്റ ഗ്രൂപ്പ് പുറത്തുവിട്ടിട്ടില്ല.
Post Your Comments