പത്തനംതിട്ട: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ പതിനാറുകാരിയെ കണ്ടെത്താനാകാതെ പൊലീസ്. രണ്ട് കുട്ടികളുടെ പിതാവിനൊപ്പമാണ് പെണ്‍കുട്ടി പോയത്. ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫാണ്.
Read Also:ഭര്‍തൃവീട്ടിലെ പീഡനം : ഗര്‍ഭിണി ജീവനൊടുക്കിയ നിലയില്‍
വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. നാട്ടിലെത്തിയാല്‍ കാമുകന് മകളെ വിവാഹം കഴിച്ചുകൊടുക്കുമെന്ന് സമ്മതിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്.
ഇതിനിടെ ഓഗസ്റ്റ് 28നാണ് പെണ്‍കുട്ടിയെ കാണാതായത്. ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ യുവാവ് പെണ്‍കുട്ടിയേയും കൊണ്ട് എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments