Latest NewsKeralaNews

റേഷൻകടയും അടുക്കളയും തകർക്കുന്ന അരിക്കൊമ്പനും ഫ്രണ്ട്സും: കാട്ടാനയുടെ ഭക്ഷണത്തിനായി 620 കോടിയുടെ പദ്ധതി, വിമർശനം

പുതിയ പദ്ധതിക്ക് ' ഓരോ കാട്ടിലും ഒരു പച്ചക്കറിത്തോട്ടം' എന്ന പേര് നിർദ്ദേശിക്കുന്നു.

ഭക്ഷണം തേടി കാട്ടാനയും കുരങ്ങനുമെല്ലാം നാട്ടിലേയ്ക്ക് ഇറങ്ങുന്നത് വർദ്ധിച്ചു വരുകയാണ്. ഈ സാഹചര്യത്തിൽ കാട്ടനയുടെ ഭക്ഷണത്തിനായി 620 കോടിയുടെ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നതായി സർക്കാർ. ഇതിനെ പരിഹസിച്ച് മാധ്യമപ്രവർത്തകൻ ഹർഷൻ.

read also: കെ.ടി ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശം: കോടതി ഉത്തരവ് ഉണ്ടെങ്കിലേ കേസ് എടുക്കൂ എന്ന് ഡൽഹി പോലീസ്

കുറിപ്പ്

റേഷൻകടയും അടുക്കളയും മാത്രം തെരഞ്ഞ് പിടിച്ച് തകർക്കുന്ന അരിക്കൊമ്പനും ഫ്രണ്ട്സും ആനയിറങ്കലിലും പരിസരത്തും കറങ്ങുന്നുണ്ട് , അവർക്കു വേണ്ടി വനം വകുപ്പ് കാട്ടിൽ റേഷൻ കട തൊറക്കുവാരിക്കും.!

കേരളത്തിലെ കാട്ടിൽ തീറ്റ കുറഞ്ഞിട്ടല്ല കാടിന് ഉൾക്കൊള്ളാൻ പറ്റാത്തവണ്ണം പെറ്റ് പെരുകിയിട്ടാണ് ആനയും പന്നിയും കാട്ടുപോത്തും കുരങ്ങുമൊക്കെ നാട്ടിൽ നിരങ്ങുന്നത്. അത് നിയന്ത്രിക്കണമെങ്കിൽ ആധുനിക മനുഷ്യനെപ്പോലെ ചിന്തിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ടാവണം.

ഇതിപ്പോ ആനയ്ക്ക് മാത്രമുള്ള 620 കോടിയാണോ അതോ പന്നിക്കും കാട്ടുപോത്തിനും കുരങ്ങനും കൂടെ ഒള്ള വിഹിതമാണോ ?!.
ആനയ്ക്കു വേണ്ടി നട്ട വാഴേന്ന് കുരങ്ങൻ കുല വെട്ടിയാൽ കേസെടുക്കാൻ വകുപ്പുണ്ടാകുമോ ?!
പുതിയ പദ്ധതിക്ക് ‘ ഓരോ കാട്ടിലും ഒരു പച്ചക്കറിത്തോട്ടം’ എന്ന പേര് നിർദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button