
തൃശൂര്‍: യുവാവിനെ വീട്ടിൽ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടവല്ലൂര്‍ സ്വദേശി കിഴക്കൂട്ടയില്‍ വീട്ടില്‍ ഗോവിന്ദന് നായരുടെ മകന് മാത്തൂര്‍ വളപ്പില്‍ അനില്‍കുമാറിനെയാണ് (ഉണ്ണി 40 ) മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also : സിനിമാ നിര്‍മാതാവിനെ കൊന്നു വഴിയില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
വീട്ടിൽ തനിച്ചായിരുന്നു അനില്‍കുമാറിന്റെ താമസം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്, പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments