ശരീരത്തിന് അത്യന്താപേക്ഷികമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ബി12. ശരീരത്തിലെ സാധാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനും അവയവങ്ങളുടെ ആരോഗ്യം നിലനിർത്താനും വിറ്റാമിൻ ബി12 വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. വിറ്റാമിൻ ബി12 ന്റെ കലവറയായ ഭക്ഷണങ്ങളെ കുറിച്ച് പരിചയപ്പെടാം.
കോശങ്ങളുടെ ആരോഗ്യത്തിനും പേശികളുടെ കരുത്തിനും അത്യാവശ്യമായ ഒന്നാണ് ബീഫ്. വിറ്റാമിൻ ബി12 ന് പുറമേ, പ്രോട്ടീൻ, സിങ്ക്, സെലീനിയം, അയേൺ എന്നിവ ബീഫിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, മിതമായ അളവിൽ ഭക്ഷണത്തിൽ ബീഫ് ഉൾപ്പെടുത്തുന്നത് നല്ലതാണ്.
Also Read: പേവിഷബാധ വൈറസിന് ജനിതക വകഭേദമുണ്ടായോയെന്ന് പരിശോധിക്കും: മന്ത്രി വീണാ ജോർജ്
വിറ്റാമിൻ ബി12 ന്റെ മറ്റൊരു കലവറയാണ് സാൽമൺ. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും സാൽമൺ മികച്ചതാണ്.
പാലും പാലുൽപ്പന്നങ്ങളും ഭക്ഷണത്തിൽ പരമാവധി ഉൾപ്പെടുത്തുക. ഒരു കപ്പ് പാലിൽ 1.1 മൈക്രോ ഗ്രാം വരെ വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. കൂടാതെ, കാൽസ്യത്തിന്റെ ഉറവിടമായതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ പാൽ സഹായിക്കും.
Post Your Comments