കൊച്ചി: രണ്ടുമാസം ഗര്‍ഭിണിയായ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയാണ് തൂങ്ങി മരിച്ചത്. അമല ഗർഭിണിയാണെന്ന വിവരം പോലും സ്വന്തം വീട്ടുകാർക്ക് അറിയുമായിരുന്നില്ല. സ്വന്തം വീട്ടുകാരെ പോലും ഫോണിൽ വിളിക്കാൻ അമലയ്ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
എറണാകുളം നോര്‍ത്ത് പറവൂരില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ആണ് സംഭവം. അമലയെ ഭര്‍ത്താവ് രഞ്ജിത്തിന്റെ വീട്ടില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുവര്‍ഷം മുമ്പായിരുന്നു രഞ്ജിത്തിന്റെയും അമലയുടെയും വിവാഹം. വിവാഹത്തിന് ശേഷം ആകെ രണ്ട് തവണ മാത്രമാണ് അമലയെ ഭർതൃവീട്ടുകാർ സ്വന്തം വീട്ടിലേക്ക് പോകാൻ സമ്മതിച്ചുള്ളൂ. വീട്ടുജോലികൾ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞായിരുന്നു ഇവർ അമലയെ ഉപദ്രവിച്ചിരുന്നത്.
പലതവണ വഴക്കുണ്ടായി. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ബന്ധുക്കൾ ഇടപെട്ടെങ്കിലും കലഹം ആവർത്തിക്കുകയായിരുന്നു. രണ്ടര മാസം മുൻപ് അമലയെ നേരിൽകണ്ടു സംസാരിച്ചെങ്കിലും ഭർതൃവീട്ടുകാർ അടുത്തു നിന്നതിനാൽ എന്തെങ്കിലും പറയാൻ അമലയ്ക്ക് കഴിഞ്ഞില്ലെന്ന് യുവതിയുടെ കുടുംബം പറയുന്നു. പിതാവ് ഇടയ്ക്കു കൂട്ടിക്കൊണ്ടു പോകാൻ വന്നെങ്കിലും മാനസികമായി പീഡിപ്പിച്ച് തിരിച്ചയച്ചു. താലിമാല ഊരിവച്ചിട്ടു വേണമെങ്കിൽ കൊണ്ടുപൊയ്ക്കൊള്ളാനാണ് വീട്ടുകാർ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
Post Your Comments