ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പേരുകളില്‍ തന്നെ അറിയപ്പെടുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ചില പദ്ധതികള്‍ക്ക് കേന്ദ്രം 50 മുതല്‍ 55 ശതമാനം വരെ മാത്രമേ ഫണ്ട് നല്‍കുന്നുള്ളൂവെന്നും, 45 ശതമാനത്തോളം ഫണ്ട് സംസ്ഥാനങ്ങളാണ് നല്‍കുന്നതെന്നുമുള്ള തെലങ്കാന മന്ത്രി ഹരീഷ് റാവുവിന്റെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിര്‍മ്മല സീതാരാമന്റെ പ്രതികരണം.
സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അരി നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പേരുകളില്‍ തന്നെ അറിയപ്പെടും. ധനകാര്യ കമ്മീഷന്‍ മുന്നോട്ട് വെക്കുന്ന ഫോര്‍മുല പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
ഓരോ കേന്ദ്ര പദ്ധതിക്കും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നുണ്ട്. സെസായി പിരിക്കുന്ന ഫണ്ടുകളും സംസ്ഥാനങ്ങള്‍ക്കാണ് നല്‍കുന്നത്. ഏത് പേരിലാണോ സെസ് പിരിക്കുന്നത്, അതേ ആവശ്യത്തിന് തന്നെ ആ പണം ഉപയോഗിക്കപ്പെടും. ഒരു സംസ്ഥാനങ്ങള്‍ക്കും അര്‍ഹതപ്പെട്ട വിഹിതത്തില്‍ നിന്നും കൂടുതലോ കുറവോ നല്‍കി എന്ന് പറയാനാകില്ലെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
Post Your Comments