കൊച്ചി: സൂപ്പർ താരം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. വലിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രം സ്പാനിഷ്, ചൈനീസ് ഉള്‍പ്പടെ ഇരുപതോളം ഭാഷകളില്‍ മൊഴിമാറ്റം ചെയ്യുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ബറോസ് എന്നത് ഒരു മലയാളം സിനിമയല്ലെന്നും ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ചിത്രമാണെന്നും മോഹൻലാൽ പറഞ്ഞു. ബറോസ് ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്നും ഈ വര്‍ഷം സെന്‍സറിങ് പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ അടുത്ത മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബറോസ് എന്നത് ഒരു മലയാളം സിനിമയല്ല, ഇന്ത്യന്‍ സിനിമയുമല്ല, ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലേക്ക് കൊണ്ടുവരാം എന്ന് ചിന്തിക്കുകയാണ്. ഒരുപാട് ഭാഷകളില്‍ ആ സിനിമ ഡബ് ചെയ്യാം. പോര്‍ച്ചുഗീസ്, സ്പാനിഷ്, ചൈനീസ് ഭാഷകളില്‍ ഡബ് ചെയ്യാം. ഇത് ഇന്ത്യയും പോര്‍ച്ചുഗീസും തമ്മിലുള്ള ഒരു കഥയാണ്’, മോഹന്‍ലാല്‍ പറഞ്ഞു.
‘എനിക്ക് അങ്ങനെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുള്ളയാളല്ല. അതിന് വലിയ ധാരണകള്‍ വേണം. മറ്റു പലരുടെയും പേരുകള്‍ പറഞ്ഞ ശേഷം നിങ്ങള്‍ക്ക് തന്നെ ചെയ്തുകൂടെ എന്ന ഉള്‍വിളി വന്നു. ഇന്ത്യയില്‍ ഇത്തരമൊരു വിഷയം ആദ്യമായാകും വരുന്നത്. പുറത്തൊക്കെ വന്നിട്ടുണ്ട്. എപ്പോഴും നിധി കാക്കുന്ന ഭൂതം എന്നത് ഒരു കൗതുകമാണ്. അതിനെ ഒരു കുട്ടിയുമായാണ് നമ്മള്‍ കണക്‌ട് ചെയ്തിരിക്കുന്നത്. ആ സിനിമ കാത്തിരിപ്പിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമുള്ള സിനിമയാണ്. 400 വര്‍ഷത്തോളമായി തന്റെ യജമാനനായ കാത്തിരിക്കുന്നയൊരാളാണ് അയാള്‍. ആ ചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കും’ മോഹൻലാൽ വ്യക്തമാക്കി.’
87 ശതമാനം പേർക്ക് ജോലി, ഐടിയെ പിന്തള്ളി ഇൻഷുറൻസ് മേഖല
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ പലതും വിദേശത്താണ് നടക്കുന്നത്. ചിത്രത്തിന്റെ ഒരുപാട് വര്‍ക്കുകൾ തായ്‌ലൻഡിൽ നടക്കുന്നുണ്ട്. ഇന്ത്യയിലും നടക്കുന്നുണ്ട്. മ്യൂസിക് മിക്സ് ചെയ്യേണ്ടത് ലോസ് ഏഞ്ചല്‍സിലാണ്. മ്യൂസിക്കിന് വലിയ പ്രാധാന്യമാണ് സിനിമയില്‍. ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ കൊണ്ടുവരും’, മോഹന്‍ലാല്‍ പറഞ്ഞു.
Post Your Comments