Latest NewsNewsBusiness

87 ശതമാനം പേർക്ക് ജോലി, ഐടിയെ പിന്തള്ളി ഇൻഷുറൻസ് മേഖല

നാലുവർഷം മുതൽ ഏഴുവർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്കാണ് ഇത്തവണ റിക്രൂട്ട്മെന്റിൽ മുൻതൂക്കം ലഭിച്ചത്

ഓഗസ്റ്റ് മാസത്തിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ട മേഖലയായി ഇൻഷുറൻസ്. മുൻ വർഷത്തെ അപേക്ഷിച്ച് 87 ശതമാനത്തിലധികം പേർക്കാണ് ഇൻഷുറൻസ് മേഖലയിൽ തൊഴിൽ ലഭിച്ചത്. നൗകരി ജോബ് സ്പീക്ക്സ് ഇന്റക്സിന്റെ കണക്കുകൾ പ്രകാരം, ഡൽഹിയിലും മുംബൈയിലുമാണ് ഏറ്റവും കൂടുതൽ പേർക്ക് ജോലി ലഭിച്ചത്. കാലാകാലങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകിയ മേഖല ഐടി ആയിരുന്നു. ഓഗസ്റ്റ് മാസത്തിൽ ഐടിയെ പിന്തള്ളിയാണ് ഇൻഷുറൻസ് മേഖലയുടെ മുന്നേറ്റം.

നാലുവർഷം മുതൽ ഏഴുവർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്കാണ് ഇത്തവണ റിക്രൂട്ട്മെന്റിൽ മുൻതൂക്കം ലഭിച്ചത്. മൂന്നുവർഷം വരെ തൊഴിൽ പരിചയം ഉള്ളവർക്കും ജോലി ലഭിച്ചിട്ടുണ്ട്. ഇൻഷുറൻസിന് പുറമേ, ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി സെക്ടറിൽ 56 ശതമാനം വളർച്ചയോടെ നിരവധി തൊഴിലവസരങ്ങളാണ് ഉണ്ടായിട്ടുള്ളത്.

Also Read: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു

പുതിയ തൊഴിലവസരങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ 24 ശതമാനവും റീട്ടെയിൽ മേഖലയിൽ 18 ശതമാനവും എഫ്എംജിസി മേഖലകളിൽ 18 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button