പേരൂർക്കട: തെരുവ് നായയുടെ ആക്രമണത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. കൊടുങ്ങാനൂർ സ്വദേശികളായ വേണു (53), രാജൻ (55), ഗീത (52), പ്രസന്നജിത്ത് (26), മുരളി (56), ആദിത്യൻ (17), ഇത് കൂടാതെ ഒരു കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.
Read Also : രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വാർഡിൽ ആണ് സംഭവം. റോഡിലൂടെ നടന്നു പോകുമ്പോഴാണ് ഭൂരിഭാഗം പേർക്കും നായയുടെ കടിയേറ്റത്. വയറിലും കൈകളിലും കാലിലും രണ്ടുപേരുടെ മുഖത്തുമാണ് നായയുടെ കടിയേറ്റത്. നായ്ക്ക് പേവിഷബാധയുണ്ടോ എന്ന് സംശയമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കടിയേറ്റവരെല്ലാം പേരൂർക്കട ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കൊടുങ്ങാനൂർ വാർഡിലെ വിവിധ സ്ഥലങ്ങളിൽ നായ്ക്കൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ജനത്തിന് ഭീഷണിയുയർത്തുന്നുണ്ട്. തിരുവനന്തപുരം നഗരസഭ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments