IdukkiLatest NewsKeralaNattuvarthaNews

ട്രാ​ൻ​സ്ഫോ​ർ​മ​ർ മോ​ഷ​ണം : മൂന്നുപേർ മുരിക്കാശേരി പൊലീസിന്റെ പിടിയിൽ

വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ദൈ​വം​മേ​ട് സ്വ​ദേ​ശി​ക​ളാ​യ പു​ന്ന​മ​റ്റ​ത്തി​ൽ സെ​ബി​ൻ (30), കാ​രി​കു​ന്നേ​ൽ തോ​മ​സ് (49), മ​റ്റ​പ്പി​ള്ളി​ൽ ബി​നു (48) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

ചെ​റു​തോ​ണി: വൈ​ദ്യു​തി ബോ​ർ​ഡി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നുപേ​ർ മു​രി​ക്കാ​ശേ​രി പൊ​ലീ​സിന്റെ പിടിയിൽ. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ദൈ​വം​മേ​ട് സ്വ​ദേ​ശി​ക​ളാ​യ പു​ന്ന​മ​റ്റ​ത്തി​ൽ സെ​ബി​ൻ (30), കാ​രി​കു​ന്നേ​ൽ തോ​മ​സ് (49), മ​റ്റ​പ്പി​ള്ളി​ൽ ബി​നു (48) എ​ന്നി​വ​രെ​യാ​ണ് മു​രി​ക്കാ​ശേ​രി എ​സ്ഐ എ​ൻ.​എ​സ്. റോ​യി, അ​ഡീ​ഷ​ണ​ൽ എ​സ്ഐ സാ​ബു തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : കാ​ട്ടാ​ന​യെ കണ്ട് പേടിച്ചോടി : ര​ണ്ടു പ്ല​സ്ടു വി​ദ്യാർ​ത്ഥിക​ൾ​ക്ക് പ​രി​ക്ക്

മു​രി​ക്കാ​ശേ​രി കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പിടിയിലാ​യ​ത്. ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​ട​ത്താ​നു​പ​യോ​ഗി​ച്ച പി​ക്ക​പ്പ് വാ​നും പൊലീസ് കസ്റ്റഡിയിലെ​ടു​ത്തു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button