മോസ്‌കോ: യുക്രെയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യൂറോപ്പിനെ കൊടുംശൈത്യത്തില്‍ മരവിപ്പിക്കുമെന്ന മുന്നറിയിപ്പ് നല്‍കി റഷ്യ. സാങ്കേതിക തകരാറെന്ന പേരില്‍ ജര്‍മ്മനിയിലേക്കുള്ള വാതക പൈപ്പ് ലൈന്‍ പൂട്ടിയാണ് റഷ്യ മുതലെടുക്കുന്നത്. തുറക്കാമെന്ന് റഷ്യ വാക്ക് നല്‍കിയെങ്കിലും, കൊടുത്ത വാക്ക് റഷ്യ പാലിച്ചിട്ടില്ലെന്നത് യുക്രെയ്ന്‍ യുദ്ധത്തിന്റെ മറ്റൊരു സമ്മര്‍ദ്ദമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍, വാതക കമ്പനിയായ ഗാസ്പ്രോം ഉയര്‍ത്തുന്നത് സാങ്കേതിക തകരാറ് പരിഹരിച്ചിട്ടില്ലെന്ന വാദമാണ്.
Read Also: 14 കാരിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി: പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ബന്ധുക്കള്‍
റഷ്യ വാതകം നല്‍കാതെ വന്നാല്‍ യൂറോപ്പിലെ ഇന്ധനക്ഷാമം വൈദ്യുതി ഉല്‍പ്പാദനത്തെ കാര്യമായി ബാധിക്കും. നിലവില്‍ ഇന്ധനം ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ വലിയ വിലക്കയറ്റമാണ് യൂറോപ്പിലെങ്ങും അനുഭവപ്പെടുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള സമ്മര്‍ദ്ദ തന്ത്രമാണ് റഷ്യ എടുക്കുന്നതെന്ന് പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയാണ്.
റഷ്യയുടെ നടപടി യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്കൊപ്പം ബ്രിട്ടനേയും ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനിടെ റഷ്യയുടെ നടപടിയില്‍ അത്ഭുതമില്ലെന്നും രാഷ്ട്രതലവന്മാര്‍ ഇത്തരം പ്രതിസന്ധി മുന്‍കൂട്ടി കണ്ടിരുന്നുവെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഷേല്‍ പറഞ്ഞു.
Post Your Comments