Latest NewsIndiaNews

ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറി : പുരോഹിതന്‍ പൊലീസ് അറസ്റ്റില്‍

മദ്രസയില്‍ അദ്ധ്യാപകനായും കിഷ്ത്വാറിലെ പള്ളിയില്‍ മൗലവിയായും ഇയാള്‍ ജോലിചെയ്തിരുന്നു

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയ മുസ്ലീം പുരോഹിതനെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 22കാരനായ അബ്ദുള്‍ വാഹിദാണ് പിടിയിലായത്. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കശ്മീരി ജന്‍ബാസ് ഫോഴ്‌സ് എന്ന ഭീകര സംഘടനയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ സേനയുടെ വിന്യാസത്തെയും നീക്കത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പിന് കൈമാറുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതാരാണെന്നുള്ള അന്വേഷണമാണ് മദ്രസ അദ്ധ്യാപകന്റെ അറസ്റ്റിലേക്ക് നയിച്ചത്.

Read Also: രാജ്യത്ത് ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്, കയറ്റുമതി ഇടിയുന്നു

മദ്രസയില്‍ അദ്ധ്യാപകനായും കിഷ്ത്വാറിലെ പള്ളിയില്‍ മൗലവിയായും ഇയാള്‍ ജോലിചെയ്തിരുന്നു. സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് വിളിപ്പിച്ചത്. ഓണ്‍ലൈനിലൂടെയും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ ഇടപെട്ടിരുന്നതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button