KeralaCinemaMollywoodLatest NewsNewsEntertainment

‘നാന്, അനൂപ് മേനോൻ, പിർത്തിരാജ്’ എന്ന പേരിൽ സിനിമ വരുന്നെന്ന് ടിനി ടോം

‘നാന്, അനൂപ് മേനോൻ, പിർത്തിരാജ്’ ഈ ഒരു ഡയലോഗ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ ബാലയെ അനുകരിച്ച് ടിനി ടോം പറഞ്ഞ ഈ വാക്കുകൾ ഏറെ ട്രോളുകൾക്ക് കാരണമായി. ബാലയ്ക്കും ടിനി ടോമിനും ഒരുപോലെ കൈയ്യടി ലഭിച്ചിരുന്നു. ഇപ്പോഴിതാ, സംവിധായരകൻ മാർത്താണ്ഡന്റെ അസിസ്റ്റന്റ് ഒരുക്കുന്ന പുതിയ സിനിമയുടെ പേര് ‘നാന്, അനൂപ് മേനോൻ, പിർത്തിരാജ്’ എന്നാണെന്ന് ടിനി ടോം പറയുന്നു. റിപ്പോർട്ടർ ടിവിയുടെ വർത്തപ്പൂക്കളം പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം പറഞ്ഞത്.

ബാലയെ എല്ലാവരും ഇഷ്ടമുള്ളതുകൊണ്ടാണ് എല്ലാവരും ഡയലോഗ് ഏറ്റെടുത്തത് എന്നും ടിനി ടോം പറഞ്ഞു. സംവിധായകൻ മാർത്താണ്ഡൻ തന്നെ വിളിച്ചു എന്നും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ചെയ്യാൻ പോകുന്ന പുതിയ സിനിമയുടെ പേര്, ‘നാന്, അനൂപ് മേനോൻ, പിർത്തിരാജ്’ എന്നാണ് എന്ന് തന്നോട് പറഞ്ഞുവെന്നും ബാല പറയുന്നു. ഇതിനൊക്കെ ശരിക്കും വരുമാനം കിട്ടാൻ പോകുന്നത് ബാലയ്ക്കാണ് എന്നും ടിനി ടോം പറഞ്ഞു.

നടൻ ബാലയെക്കുറിച്ച് ടിനി ടോമും രമേശ് പിഷാരടിയും നടത്തിയ രസകരമായ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓര്‍മ്മകളുമാണ് ഇരുവരും ടിവി ഷോയ്ക്കിടയിൽ പങ്കുവെച്ചത്. എന്നാൽ, ഈ വീഡിയോ കാരണം പുലിവാല് പിടിച്ചത് ബാലയാണ്. തനിക്ക് ഇപ്പോൾ ഓണാശംസകൾ നേരാൻപോലും പറ്റാത്ത അവസ്ഥയാണെന്ന് പറയുകയാണ് ബാല. താൻ സമൂഹ മാധ്യമങ്ങളിലൂടെ ഓണാശംസകൾ നേർന്നാൽ അതിനു താഴെ ട്രോളുകൾ വരുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button