രാജ്യത്തെ അർഹതപ്പെട്ട നികുതി ദായകർക്ക് റീഫണ്ട് തുക നൽകി ആദായ നികുതി വകുപ്പ്. 2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് 31 വരെയുളള കാലയളവിലെ റീഫണ്ട് തുകയാണ് തിരികെ നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, 1.14 ലക്ഷം കോടി രൂപ 1.97 കോടിയിലധികം നികുതി ദായകർക്കാണ് തിരികെ റീഫണ്ട് ചെയ്തത്.
ഇത്തവണ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31ന് അവസാനിച്ചിരുന്നു. കണക്കുകൾ പ്രകാരം, ആറുകോടി ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തിരുന്നു. കോർപ്പറേറ്റ് നികുതി ഇനത്തിൽ മാത്രം 53,158 കോടി രൂപ തിരികെ നൽകിയിട്ടുണ്ട്. ഇത്തവണ റീഫണ്ട് ചെയ്ത തുക മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 68 ശതമാനം കൂടുതലാണ്.
Also Read: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് സിറ്റി യൂണിയൻ ബാങ്ക്
ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, നികുതിയിൽ നിന്നുള്ള വരുമാനം 4.80 ലക്ഷം കോടി രൂപയാണ് കടന്നത്. ഇത്തവണ മുൻ വർഷത്തേക്കാൾ 38 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
Post Your Comments