കൊല്ലം: എംഡിഎംഎയുമായി വീണ്ടും യുവാക്കൾ പൊലീസ് പിടിയിൽ. അഞ്ചൽ അരീക്കൽ അരീക്കവിള പുത്തൻ വീട്ടിൽ അഭയ് കൃഷ്ണൻ(18), അഞ്ചൽ അഗസ്ത്യക്കോട് സുധീർ മൻസിലിൽ മുഹമ്മദ് മുനീർ(19) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ കുറേ നാളുകളായി യുവാക്കൾ സിറ്റി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷനും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുതിയകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും ഇവർ പിടിയിലായത്.
ഓണത്തോട് അനുബന്ധിച്ച് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എസിപി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ആന്റി നാർക്കോട്ടിക്ക് വിഭാഗം. പിടിയിലായവരിൽ നിന്നും ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 2.770 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അരുണ്‍ ജി യുടെ നേതൃത്വത്തിൽ എസ്ഐമാരായ ശിവദാസൻപിള്ള, ജയകുമാർ ആർ, രാജേഷ്, സിപിഓമാരായ രഞ്ജിത്ത്, രാജഗോപാൽ, പ്രേംകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐ ബൈജു പി ജെറോം, സിപിഓമാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments