മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ജവാന്‍. ആറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാറൂഖ് ഇരട്ട വേഷത്തിൽ എത്തുന്നു എന്നത്. ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. നയന്‍താരയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍.
നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ദീപിക പദുക്കോണ്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. തമിഴ് നടൻ വിജയ് സേതുപതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കേന്ദ്ര ലാബിന്റെ സർട്ടിഫിക്കറ്റോട് കൂടിയാണ് റാബീസ് വാക്സിൻ വിതരണം ചെയ്യുന്നത്: കെഎംഎസ്‌സിഎൽ
ജവാനില്‍ വില്ലൻ വേഷത്തിലെത്തുന്ന വിജയ് സേതുപതി വാങ്ങുന്ന പ്രതിഫലം എത്രയെന്ന വിവരമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ചിത്രത്തിനായി 21 കോടി രൂപയാണ് വിജയ് സേതുപതി പ്രതിഫലം വാങ്ങുന്നത്. വിജയ് സേതുപതി ഒരു സിനിമയ്ക്കായി വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.
Post Your Comments