KottayamLatest NewsKeralaNattuvarthaNews

വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ : മൂന്നുപേർക്ക് പരിക്ക്

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നും അ​ഞ്ചി​നും കി​ഴൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്

പെ​രു​വ: ര​ണ്ട് വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നും അ​ഞ്ചി​നും കി​ഴൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. രാ​വി​ലെ ഒമ്പതി​ന് ക​ടു​ത്തു​രു​ത്തി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​രി ക​രി​ക്കോ​ട് പു​ത്ത​ൻ​പു​ര​യി​ൽ സു​ഷ​മ ജ​യ​കു​മാ​ർ (48), ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ഡി​ബി കോ​ള​ജ് വി​ദ്യാ​ർ​ത്ഥി, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കാ​രി​ക്കോ​ട് ബ്രാ​ഞ്ച് മാ​നേ​ജ​ർ കാ​ഞ്ഞി​രം​പാ​റ​യി​ൽ സാ​ബു(48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കീ​ഴൂ​ർ കാ​രി​ക്കോ​ട് ക​വ​ല​യി​ൽ സു​ഷ​മ സ്കൂ​ളി​ലേ​ക്കു പോ​കും​വ​ഴി ഡി​ബി കോ​ള​ജി​ലെ ഓ​ണാ​ലോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ത്ഥി സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​മി​തവേ​ഗ​ത്തി​ലെ​ത്തി സു​ഷ​മ​യു​ടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ന​ട്ടെ​ല്ലി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ സു​ഷ​മ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ത്ഥി​ പൊ​തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചികിത്സയിലാണ്.

Read Also : എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി വി​ദ്യാ​ർ​ത്ഥിക​ള​ട​ക്കം ര​ണ്ടുപേ​ർ പൊലീസ് പിടിയിൽ

വൈ​കു​ന്നേ​രം അ​ഞ്ചി​ന് സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ൻ പോ​യ സാ​ബു​വി​ന്‍റെ ബൈ​ക്ക് ഡി​ബി കോ​ള​ജി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ത്ഥി അ​മി​തവേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച ബൈ​ക്ക് പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സാ​ബു​വി​നെ മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​ബു​വി​ന്‍റെ കാ​ലി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. സംഭവത്തിൽ, വെ​ള്ളൂർ പൊലീ​സ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button