റാന്നി: മകളെ ഉപദ്രവിച്ചത് വിലക്കിയ പിതാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപിച്ച മരുമകൻ അറസ്റ്റിൽ. എറണാകുളം കുന്നത്തൂർ ഐരാപുരം വളയം ചിറങ്ങരയിൽ താമസിക്കുന്ന ജിഷ്ണു തമ്പി(25)യാണ് റാന്നി പൊലീസിന്റെ പിടിയിലായത്. പഴവങ്ങാടി അടിച്ചിപ്പുഴ തെമ്പാവുമ്മൂട്ടിൽ അശോകനാണ് മകളുടെ ഭർത്താവായ ജിഷ്ണുവിന്റെ മർദ്ദനമേറ്റത്.
ഓഗസ്റ്റ് 30-നു വൈകുന്നേരം റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കൺസൽറ്റിംഗ് മുറിയ്ക്കടുത്താണ് സംഭവം. കുഞ്ഞിന് സുഖമില്ലാതെ ഡോക്ടറെ കാണിക്കാൻ ഭാര്യയും, ഭാര്യാപിതാവും എത്തിയസമയം, മുറിക്കു പുറത്ത് നിന്ന ഭാര്യാപിതാവിനെ അസഭ്യം പറഞ്ഞു ജിഷ്ണു മർദ്ദിച്ചെന്നാണ് കേസ്. നേരത്തെ മകളെ ഇയാൾ ഉപദ്രവിച്ചപ്പോൾ തടഞ്ഞതിന്റെ വിരോധത്തിലായിരുന്നു മർദ്ദനം.
Read Also : വളരെ എളുപ്പത്തിൽ തയ്യാറാക്കാം ബനാന പാൻകേക്ക്
സംഭവശേഷം ഒളിവിൽ പോയ ജിഷ്ണുവിനെ റാന്നി പൊലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments