CricketLatest NewsNewsSports

ഏഷ്യാ കപ്പില്‍ ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ. പാകിസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങ് 10.4 ഓവറില്‍ 38 റണ്‍സിന് ഓള്‍ ഔട്ടായി. 155 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തുന്ന നാലാമത്തെ ടീമായി. ഹോങ്കോങ് നിരയില്‍ ഒറ്റ ബാറ്റ്സ്മാനും പോലും രണ്ടക്കം കടന്നില്ല.

എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ നിസാത് ഖാനാണ് ഹോങ്കോങിന്‍റെ ടോപ് സ്കോറര്‍. ആറ് റണ്‍സെടുത്ത കിഞ്ചിത് ഷായാണ് രണ്ടാമത്തെ ടോപ് സ്കോറര്‍. എക്സ്ട്രാ ഇനത്തില്‍ കിട്ടിയ 10 റണ്‍സാണ് ഹോങ്കോങിനെ 38 റണ്‍സിലെത്തിച്ചത്. ഹോങ്കോങിന്‍റെ സ്കോർ ഏഷ്യാ കപ്പില്‍ ഒരു ടീമിന്‍റെ ഏറ്റവും ചെറിയ ടി20 ടോട്ടലാണിത്. ടി20 ക്രിക്കറ്റില്‍ പാകിസ്ഥാന്‍റെ ഏറ്റവും വലിയ വിജയവുമാണ് ഇന്നലെ നേടിയത്.

പാകിസ്ഥാനുവേണ്ടി ഷദാബ് ഖാന്‍ 2.4 ഓവറില്‍ എട്ട് റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് നവാസ് രണ്ടോവറില്‍ അഞ്ച് റണ്‍സിന് മൂന്നും നസീം ഷാ രണ്ടോവറില്‍ ഏഴ് റണ്‍സിന് രണ്ടും ഷാനവാസ് ദഹാനി ഒരു വിക്കറ്റുമെടുത്തു. തുടക്കത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 16 റണ്‍സിലെത്തിയശേഷമാണ് ഹോങ്കോങ് 22 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയെങ്കിലും മുഹമ്മദ് റിസ്‌വാന്‍റെയും ഫഖര്‍ സമന്‍റെയും അര്‍ധസെഞ്ചുറികളുടെയും ഖുഷ്ദില്‍ ഷായയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും മികവിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തത്.

Read Also:- വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ തുളസി!

ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് സൂപ്പര്‍ ഫോറിലെ മറ്റ് രണ്ട് ടീമുകള്‍. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 193-2, ഹോങ്കോങ് 10.3 ഓവറില്‍ 38ന് ഓള്‍ ഔട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button