ThiruvananthapuramKeralaNattuvarthaLatest NewsNews

ഗൂ​ഗിൾ പേ വഴി കൈക്കൂലി: മോട്ടര്‍വാഹന വകുപ്പ് ഓഫീസുകളിൽ ക്രമക്കേട് വ്യാപകമെന്ന് വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന. ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥർക്ക് ഏജന്റുമാർ കൈക്കൂലി നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്ന് വിജിലൻസ് കണ്ടെത്തി.

പരിവാഹന്‍ വഴി അപേക്ഷ നൽകിയാലും അതിന്റെ ഫിസിക്കല്‍ കോപ്പി മോട്ടോര്‍ വാഹന വകുപ്പില്‍ നേരിട്ട് ഹാജരാക്കണം. ഈ നിബന്ധന മുതലാക്കി ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു. പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഏജന്റുമാരിൽ നിന്നും വ്യാപകമായി പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഏജന്റുമാരുടെ സ്ഥപനങ്ങള്‍, ഡ്രൈവിങ് സ്കൂളുകള്‍ എന്നിവിടങ്ങളിലും വിജിലൻസ് പരിശോധന തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button