
ആലുവ: റെയിൽവേ സ്റ്റേഷന്റെ സമീപത്തു നിന്ന് ബൈക്കും പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തുള്ള കടയിൽ നിന്നു മൊബൈൽ ഫോണും മോഷ്ടിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ. എരുമത്തല പുഷ്പനഗർ കുന്നത്ത് രഞ്ജിഷ് രാജു (24), കുട്ടമശേരി വെളിയത്ത് പാരപ്പിള്ളി ജയൻ (42) എന്നിവരാണ് അറസ്റ്റിലായത്. ആലുവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന പാലക്കാട് സ്വദേശിയുടെ ബൈക്കാണ് രഞ്ജിഷ് മോഷ്ടിച്ചത്. നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയ നിലയിൽ ബൈക്ക് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ കടയിൽ നിന്നു മൊബൈൽ മോഷ്ടിച്ചതിനാണ് ജയൻ അറസ്റ്റിലായത്.
Read Also : കേരളത്തിൽ താമര വിരിയുന്ന ദിവസം വിദൂരമല്ല: ഭാരതത്തിൽ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണെന്ന് അമിത് ഷാ
ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എഎസ്ഐമാരായ ജി.എസ്. അരുൺ, എ.എം. ഷാഹി, സന്തോഷ് കുമാർ, സിപിഒമാരായ കെ.എം. ഷിഹാബ്, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments