മങ്കൊമ്പ്: സൃഹൃത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തോട്ടിൽ വീണ യുവാവ് മരിച്ചു. കാവാലം പഞ്ചായത്ത് ഏഴാം വാർഡ് കലവറ ഭവനിൽ രഘുവരന്റെ മകൻ കിരൺ കുമാർ (46) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11.30-ഓടെ വീടിനു സമീപത്തുള്ള നാരായണക്കല്ല് പാലത്തിനു സമീപത്താണ് സംഭവം നടന്നത്. സൃഹൃത്തിന്റെ വീട്ടിൽ നിന്നു മറ്റു സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാലത്തിൽ നിന്നു കാൽവഴുതി കൈനടി-കാവാലം തോട്ടിലേക്കു വീഴുകയായിരുന്നു.
Read Also : ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ: മുന്നറിയിപ്പുമായി യുഎഇ
ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതിനെത്തുടർന്ന്, ഓടിയെത്തിയ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, ചങ്ങനാശേരിയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിൽ പുലർച്ചെ 2.30 ഓടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വീഴ്ചയ്ക്കിടെ പാലത്തിൽ തട്ടിയുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് സൂചന.
കൈനടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. മാതാവ്: രത്നമ്മ. സഹോദരങ്ങൾ: സന്ധ്യ, കിഷോർ, സനീഷ്.
Post Your Comments