ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നായ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ പലപ്പോഴും ഹൃദയത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാൽ, ഹൃദയാരോഗ്യം നിലനിർത്താൻ ഒട്ടനവധി കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഹൃദയാരോഗ്യം നിലനിർത്താൻ രക്തസമ്മർദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. രക്തസമ്മർദ്ദം ഉണ്ടെങ്കിൽ അത് നിയന്ത്രിച്ച് നിർത്താനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. അടുത്തതാണ് പ്രമേഹം. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ട ഇൻസുലിൻ രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക് പഞ്ചസാര നീക്കം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന ഹോർമോണാണ്. അതിനാൽ, പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമായിരിക്കണം.
Also Read: ചർമ്മം സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
രക്തത്തിലൂടെയാണ് ശരീരത്തിൽ കൊളസ്ട്രോൾ വിതരണം നടക്കുന്നത്. അതിനാൽ, രക്തത്തിലെ അമിത കൊളസ്ട്രോൾ രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകും. ഇത് ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവ ഉണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.
Post Your Comments