Latest NewsKeralaNews

പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിന് നൽകിയത് വലിയ ആത്മവിശ്വാസം: കെ സുരേന്ദ്രൻ

ആലപ്പുഴ: തന്റെ കൊച്ചി സന്ദർശനത്തിലൂടെ പ്രധാനമന്ത്രി കേരളത്തിന് നൽകിയത് വലിയ ആത്മവിശ്വാസമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തെ സ്വീകരിക്കാൻ ബിജെപിക്ക് പുറത്തുള്ളവർ പോലും വഴിയോരത്ത് കാത്തുനിന്നത് മാറുന്ന കേരളത്തിന്റെ ഉദ്ദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്താൻ പോലും ഇല്ലാത്ത രീതിയിലാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഒക്ടോബർ മുതൽ ആരംഭിക്കുന്ന സീസണിൽ പഞ്ചസാര കയറ്റുമതി അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഒരു പരാതി പോലും സംസ്ഥാന സർക്കാരിന് പ്രധാനമന്ത്രിയോട് പറയേണ്ടി വരാത്തത് കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള കരുതൽ കൊണ്ടാണ്. മോദി സർക്കാരിന്റെ വേഗത്തിനൊപ്പം എത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതാണ് കേരളത്തിന്റെ ദൗർഭാഗ്യം. കേരള സർക്കാർ കുറച്ചുകൂടെ സകാരാത്മകമായ നിലപാട് സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേരളത്തിന്റെ വികസനത്തിന് നരേന്ദ്രമോദി നടത്തുന്ന പ്രയത്‌നത്തിനെ പിന്തുണയ്ക്കാൻ ഇനിയെങ്കിലും പിണറായി വിജയൻ തയ്യാറാകണം. കേരള നവോത്ഥാന പാരമ്പര്യത്തിന് കരുത്താകുന്നതാണ് പ്രധാനമന്ത്രിയുടെ കാലടി സന്ദർശനം. ഇടതുപക്ഷം കേരളത്തിലുണ്ടാക്കിയ ചരിത്രത്തിന്റെ അപനിർമ്മിതി തുറന്നുകാണിക്കാൻ ഈ സന്ദർശനത്തിന് സാധിക്കും. നമ്മുടെ നാടിന്റെ സംസ്‌കാരം എന്താണെന്ന് പ്രധാനമന്ത്രിയ്ക്ക് ബോധ്യമായത് കൊണ്ടാണ് ഇത്രയും തിരക്കിനിടയിലും പ്രധാനമന്ത്രി കാലടിയിലെത്തിയത്. എന്നാൽ നവോത്ഥാന സമിതിയുണ്ടാക്കുന്നവർ ആരും കാലടിയിലെത്താത്തത് നിരാശജനകമാണ്. കേരളത്തിന്റെ തനിമ വീണ്ടെടുക്കാനുള്ള ബിജെപിയുടെ പരിശ്രമത്തിന് പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഒക്ടോബർ മുതൽ ആരംഭിക്കുന്ന സീസണിൽ പഞ്ചസാര കയറ്റുമതി അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button