പണമടച്ച് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങി മെറ്റയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുകളിലാണ് പണം നൽകി ഉപയോഗിക്കാനുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. നിലവിൽ, ട്വിറ്റർ, സ്നാപ്ചാറ്റ് തുടങ്ങിയ ആപ്ലിക്കേഷനുകളിൽ പണമടച്ച് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള എക്സ്ക്ലൂസീവ് ഫീച്ചറുകൾ ലഭ്യമാണ്.
റിപ്പോർട്ടുകൾ പ്രകാരം, പണമടച്ചാൽ ഉപയോക്താക്കൾക്ക് ഉടൻ തന്നെ അധിക ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് പ്രത്യേക വിഭാഗം തന്നെ മെറ്റ രൂപീകരിച്ചിട്ടുണ്ട്. മെറ്റ പ്ലാറ്റ്ഫോമുകളിൽ പെയ്ഡ് ഫീച്ചറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ന്യൂ മോണിറ്റൈസേഷൻ എക്സ്പീരിയൻസ് എന്ന പേരിലാണ് പുതിയ ഡിവിഷൻ രൂപീകരിക്കുക. അതേസമയം, ഏതൊക്കെ തരത്തിലുള്ള പെയ്ഡ് ഫീച്ചറുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുക എന്നതിനെക്കുറിച്ചുളള വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
Also Read: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാക്കൾക്ക് പരിക്ക്
Post Your Comments