News

ആര്‍ത്തവദിനങ്ങളിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളറിയാം

ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ആര്‍ത്തവം വരുന്നതിനുമുന്‍പ് പലര്‍ക്കും പല തരത്തിലുളള സൂചനകള്‍ കിട്ടാറുണ്ട്.

ചിലര്‍ക്ക് അതിഭയങ്കരമായ വയറുവേദന അനുഭവപ്പെടാം. ചിലര്‍ക്ക് ശരീരവേദന, തലവേദന, ദേഷ്യം, വിഷാദം എന്നിങ്ങനെ ആര്‍ത്തവം തുടങ്ങുന്നതിന്റെ സൂചനകള്‍ വരാറുണ്ട്. ആര്‍ത്തവസമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം…

ആര്‍ത്തവ സമയത്ത് മദ്യപാനം ഒഴിവാക്കുക. അത് മറ്റ് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാമെന്നാണ് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സാന്‍ഷ്യാഗോ കംപോസ്റ്റിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. മദ്യത്തിന്റെ ഉപയോഗം മൂഡ് സ്വിങ്‌സ് കൂടാന്‍ ഇടയാക്കുമെന്നും പഠനത്തില്‍ പറയുന്നു.

ആര്‍ത്തവത്തിന്റെ തുടക്ക ദിവസങ്ങളില്‍ തെളിഞ്ഞ ചുവന്ന നിറമായിരിക്കും രക്തത്തിന്. എന്നാല്‍, പിന്നീടുള്ള ദിവസങ്ങളില്‍ ബ്രൗണോ പിങ്ക് കലര്‍ന്ന ചുവപ്പു നിറമോ ആകാം. അവസാന ദിവസമാകട്ടെ കറുപ്പിനോട് സമാനമായ ഇരുണ്ട ബ്രൗണ് നിറമായിരിക്കും. ഈ നിറങ്ങള്‍ അല്ലാതെ മറ്റേതെങ്കിലും നിറം ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കാണുന്നത് ഉചിതമാകും.

Read Also : കുടിയേറ്റ നിയമങ്ങളുടെ ലംഘനം: കുവൈത്തിൽ ഈ വർഷം നാടുകടത്തിയത് പതിനയ്യായിരത്തോളം പ്രവാസികളെ

പല സ്ത്രീകളും വരുത്തുന്ന തെറ്റാണ് ആര്‍ത്തവ തീയ്യതി കുറിച്ചുവയ്ക്കാതിരിക്കുന്നത്. ആര്‍ത്തവം ക്രമംതെറ്റിയാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം ഇതുമൂലം ഉണ്ടാകുന്നു. മാത്രമല്ല, ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നവര്‍ക്ക് തീയ്യതി കൃത്യമായി അറിയാതിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. മാത്രമല്ല, യാത്രയ്ക്കിടയിലോ ആഘോഷവേളകളിലോ ഓഫീസിലായിരിക്കുന്ന സമയമോ മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാത്ത അവസ്ഥയില്‍ ആര്‍ത്തവം ഉണ്ടായേക്കാം.

സാനിറ്ററി പാഡ് അധികനേരം വയ്ക്കാതെ ക്യത്യസമയത്ത് തന്നെ മാറ്റുക. കൃത്യമായ സമയത്ത് പാഡ് മാറ്റുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗം കൂടിയാണ്. ആര്‍ത്തവ ദിനങ്ങളില്‍ ഉപയോഗിക്കുന്നത് സാനിറ്ററി പാഡാണെങ്കില്‍ ഓരോ നാല് മണിക്കൂര്‍ ഇടവിട്ട് മാറ്റുന്നതാണ് ആരോഗ്യകരം.

ആര്‍ത്തവദിനങ്ങളില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ബാക്ടീരിയല്‍ ഫംഗസ് ഇന്‍ഫെക്ഷന്‍ കൂടാന്‍ കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button