ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. മുനിര സൂചികകളായ നിഫ്റ്റി, സെൻസെക്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 200 പോയിന്റ് താഴ്ന്ന് 17,550 ലെവലിലും സെൻസെക്സ് 800 പോയിന്റ് താഴ്ന്ന് 58,734 ലെവലിലുമാണ് വ്യാപാരം ആരംഭിച്ചത്. ആരംഭ ഘട്ടത്തിൽ 0.5 ശതമാനത്തോളമാണ് മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഇടിഞ്ഞത്.
ടിസിഎസ്, ഇൻഫോസിസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ, എസ്ബിഐ ലൈഫ് ഷെഡ് എന്നിവ ആരംഭ ഘട്ടത്തിൽ രണ്ട് ശതമാനം നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. നിഫ്റ്റിയിൽ ഐടി, ബാങ്ക് തുടങ്ങിയ നിരവധി സൂചികകൾ തളർച്ച നേരിട്ടപ്പോൾ റിയൽറ്റി മേഖല നേട്ടത്തിലാണ്.
Post Your Comments