ThiruvananthapuramLatest NewsKeralaNattuvarthaNews

ക്ഷേ​ത്ര​ത്തി​നു മു​ന്‍​വ​ശ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ര്‍ മോ​ഷ്ടിച്ചു : യുവാവ് അറസ്റ്റിൽ

ഇ​രി​ഞ്ച​യം താ​ന്നി​മൂ​ട് തോ​പ്പു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ജ്യോ​തി​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്

മെ​ഡി​ക്ക​ല്‍ കോ​ള​ജ് : ഉ​ള്ളൂ​ര്‍ തു​റു​വി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​നു മു​ന്‍​വ​ശ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അറസ്റ്റിൽ. ഇ​രി​ഞ്ച​യം താ​ന്നി​മൂ​ട് തോ​പ്പു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ജ്യോ​തി​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് പൊ​ലീ​സാണ് യുവാവിനെ പി​ടി​കൂടിയത്.

Read Also : ‘അമ്മ പെങ്ങൻമാരുടെ മാനം പിച്ചിച്ചീന്തിയ ഒരു സാമദ്രോഹിക്ക് സ്മാരകമോ? എങ്കിൽ അത് നടക്കില്ല’: ശശികല

ഓ​ഗ​സ്റ്റ് 28നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഉ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ആ​ക്ടീ​വ സ്കൂ​ട്ട​റാ​ണ് മോ​ഷ്ടി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. മോ​ഷ്ടി​ച്ച ബൈ​ക്ക് പ്ര​തി​യി​ല്‍ നി​ന്നു ക​ണ്ടെ​ത്തി.

നെ​ടു​മ​ങ്ങാ​ട്ട് കു​റ​ച്ചു​നാ​ള്‍ മു​മ്പ് ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തും ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് മ​ണ്‍​വി​ള ഭാ​ഗ​ത്തു​ള്ള എ​ടി​എ​മ്മി​ല്‍ നി​ന്നു പ​ണം ക​വ​രാ​ന്‍ ശ്ര​മി​ച്ച​തും താ​നാ​ണെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി സ​മ്മ​തി​ച്ചതായി പൊലീസ് പറഞ്ഞു. സി​ഐ പി. ​ഹ​രി​ലാ​ല്‍, എ​സ്ഐ സി.​പി. പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ആണ് പ്രതിയെ പി​ടി​കൂ​ടി​യത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button