കൊല്ലം: കൂടിയ അളവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സംഭരിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ. താമരക്കുളം സെന്റ് സേവിയർ നഗർ സെയ്ബു മൻസിലിൽ അനസ് (40) ആണ് പൊലീസ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് പിടികൂടിയത്.
വിദേശത്ത് നിന്നും നാട്ടിലെത്തിയ ഇയാൾ ചുരുങ്ങിയ സമയം കൊണ്ട് അമിതാദായമുണ്ടാക്കുന്നതിന് വേണ്ടിയാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് കടന്നത്. 25 ചെറിയ പാക്കറ്റ് വീതം കൊള്ളുന്ന നൂറോളം കവർ പുകയില ഉത്പന്നങ്ങൾ ഇയാളുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
Read Also : ‘അനീതിക്കെതിരെ പോരാടുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള കാര്യമല്ല’: സംഹാരരുദ്രയാകുന്ന മഹാകാളിയായി ദിൽഷ
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അരുണ്‍ ജി യുടെ നേതൃത്വത്തിൽ സിപിഒമാരായ സുനിൽ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments