കൊച്ചി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ജനങ്ങൾക്ക് ഓണാശംസകൾ നേർന്നത്. കേരളത്തിൽ ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ബിജെപിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളത്തിന്റെ വികസനത്തിന് ബിജെപി പ്രതീക്ഷയോടെ പ്രവർത്തിക്കുന്നുണ്ട്. ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസനം അതിവേഗമാണ് നടക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിൻ സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആയുഷ്മാൻ പദ്ധതിയ്ക്ക് വേണ്ടി 3000 കോടി രൂപ കേന്ദ്ര സർക്കാർ ചെലവഴിച്ചു. വികസന രംഗത്ത് കേരളം ഇനിയും മുന്നേറാനുണ്ട്. കേന്ദ്രസഹായത്തോടെ കേരളത്തിൽ ഒരു ലക്ഷം വീടുകൾ കേരളത്തിൽ നിർമ്മിച്ചു. കോവിഡ് കാലത്ത് കേരളത്തെ കേന്ദ്രം കൈവിട്ടില്ല. 6000 കോടി രൂപ ഇക്കാലത്ത് അധിക സഹായം നൽകി. ദരിത്രരുടെയും ചൂഷണത്തിനിരയാകുന്നവരുടെയും ഉന്നമനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആവിഷ്ക്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സിറിയയ്ക്ക് നേരെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം: മിസൈല്‍ പതിച്ചത് അലെപ്പോ വിമാനത്താവളത്തിന് നേരെ
Post Your Comments