മുംബൈ: ബോളിവുഡ് താരം ആമിർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദ ബോക്‌സ് ഓഫീസിൽ വൻ പരാജയമായി മാറിയിരുന്നു. ബോളിവുഡിനെ മാറ്റിമറിക്കുമെന്ന് സിനിമാപ്രേമികൾ വിശ്വസിച്ചിരുന്ന ചിത്രം പിന്നീട് വിവാദങ്ങളുടെ കേന്ദ്രമായി മാറുകയായിരുന്നു. ബോക്‌സ് ഓഫീസിൽ പരാജയമായി മാറിയ ചിത്രത്തിന് 100 കോടി രൂപ തികച്ച് നേടാനായില്ല.
‘ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതിനെത്തുടർന്ന് നിർമ്മാതാക്കളുടെ നഷ്ടം നികത്താൻ ആമിർ ഖാൻ തന്റെ പ്രതിഫലം ഒഴിവാക്കാൻ തീരുമാനിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ആമിർ ഖാൻ തന്റെ പ്രതിഫലം ഈടാക്കാൻ തീരുമാനിച്ചാൽ, വയാകോം 18 സ്റ്റുഡിയോസിന് ഏകദേശം 100 കോടി രൂപയുടെ നഷ്ടം സംഭവിക്കുമായിരുന്നു. എന്നാൽ, ആ നഷ്ടം ആമിർ ഖാൻ സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇപ്പോൾ, നിർമ്മാതാവിന് നാമമാത്രമായ പണം മാത്രമാണ് നഷ്ടപ്പെടുക,’ ആമീർ ഖാനുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ചിത്രത്തിനായി ആമിർ ഖാൻ നാല് വർഷം നൽകിയെങ്കിലും അതിൽ നിന്ന് ഒരു പൈസ പോലും നേടിയിട്ടില്ല. ലാൽ സിംഗ് ഛദ്ദയ്‌ക്കുള്ള അവസരം നൽകിയതിനെ തുടർന്ന്, അദ്ദേഹത്തിന് 100 കോടി രൂപയ്ക്ക് മുകളിലാണ് നഷ്ടമായത്. പക്ഷേ പരാജയത്തിന്റെ പഴി പൂർണമായും സ്വയം ഏറ്റെടുക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നുവെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
Post Your Comments