
നാദാപുരം: വീട്ടുകാരെ ഞെട്ടിച്ച് വിവാഹത്തലേന്ന് വീട്ടില്‍ നിന്നും 30 പവന്‍ സ്വര്‍ണം മോഷണം പോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വടകര വാണിമേല്‍ വെള്ളിയോട് സ്വദേശി മീത്തലെ നടുവിലക്കണ്ടിയില്‍ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹത്തലേന്ന് വീട്ടിലെ കിടപ്പ് മുറിയില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടമായത്. വളയം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Read Also: ലക്ഷങ്ങൾ വില വരുന്ന ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
സംഭവ ദിവസം 600 ഓളം പേരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ എത്തിയത്. ഇതില്‍ കൂടുതലും ബന്ധുക്കളാണെന്നും വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. വീട്ടുകാരുടെ പരാതിയില്‍ സംശയമുള്ളവരുടെ ലിസ്റ്റ് പ്രകാരം അന്വേഷണം ആരംഭിച്ചതായി വളയം സിഐ എ.എ അനീഷ് അറിയിച്ചു. വിവാഹ തലേന്ന് വീട്ടിലെത്തിയ പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. അലമാരയില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളും വിവാഹ ദിവസം വീട്ടിലെത്തിയ അതിഥികളുടെ വിരലടയാളങ്ങളും പരിശോധനക്കായെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച്ച രാത്രി 9.15 നും 10 മണിക്കും ഇടയില്‍ ആഭരണങ്ങള്‍ നഷ്ടമായതായാണ് കരുതുന്നത്. സ്ത്രീകളാണ് വീടുമായി അടുത്തിടപഴകിയത്. ഇതിനിടയില്‍ രാത്രി പര്‍ദ്ദ ധരിച്ച് മുഖം മറച്ച് ഒരു സ്ത്രീ വീട്ടിലെത്തിയതായുള്ള വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments