Latest NewsCricketNewsSports

ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 36-ാം വയസിലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. ന്യൂസിലന്‍ഡിനായി 29 ടെസ്റ്റുകളും 45 ഏകദിനങ്ങളും 41 രാജ്യാന്തര ടി20കളും ഗ്രാന്‍ഡ്‌ഹോം കളിച്ചിട്ടുണ്ട്. ടെസ്റ്റിലായിരുന്നു കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന് മികവ് പ്രകടിപ്പിച്ചത്.

2012ലായിരുന്നു കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന്‍റെ രാജ്യാന്തര അരങ്ങേറ്റം. ന്യൂസിലന്‍ഡ് പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയപ്പോള്‍ നിര്‍ണായകമായ താരങ്ങളിലൊരാളായി. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് റണ്ണേര്‍സ് അപ്പ് ആയപ്പോഴും കോളിന്‍ ഗ്രാന്‍ഡ്‌ഹോം ടീമിലുണ്ടായിരുന്നു. ടെസ്റ്റില്‍ 29 മത്സരങ്ങളില്‍ 38.70 ശരാശരിയില്‍ രണ്ട് സെഞ്ചുററികളോടെ 1432 റണ്‍സും 49 വിക്കറ്റും നേടി.

അരങ്ങേറ്റത്തില്‍ പാകിസ്ഥാനെതിരെ 41 റണ്‍സിന് ആറ് പേരെ പുറത്താക്കി. 45 ഏകദിനങ്ങളില്‍ 742 റണ്‍സും 30 വിക്കറ്റും 41 രാജ്യാന്തര ടി20കളില്‍ 503 റണ്‍സും 12 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്‍ കരിയറിൽ 25 മത്സരങ്ങളില്‍ നിന്ന് 303 റണ്‍സും ആറ് വിക്കറ്റും താരം നേടിയിട്ടുണ്ട്.

Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന രണ്ട് ഫേസ് പാക്കുകൾ!

‘എനിക്ക് പ്രായം കുറഞ്ഞിട്ടില്ലെന്നും പരിശീലനം കൂടുതൽ കഠിനമായിക്കൊണ്ടിരിക്കുകയാണെന്നും ഞാൻ അംഗീകരിക്കുന്നു. പരിക്കുകള്‍ അലട്ടുന്നു. എനിക്കും വളർന്നുവരുന്ന ഒരു കുടുംബമുണ്ട്. ക്രിക്കറ്റിന് ശേഷമുള്ള എന്‍റെ ഭാവി എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ്. വിരമിക്കല്‍ കാര്യവും കുടുംബ കാര്യവും കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്‍റെ മനസിൽ ഉണ്ടായിരുന്നു. ന്യൂസിലന്‍ഡിനായി കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. രാജ്യാന്തര കരിയറില്‍ അഭിമാനിക്കുന്നു’ ഗ്രാന്‍ഡ്‌ഹോം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button