ഡമാസ്ക്കസ്: ഇസ്രയേല്‍ സിറിയയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി. അലെപ്പോ വിമാനത്താവളത്തിന് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. സിറിയയില്‍ ഭീകരര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
Read Also: കെഎസ്ആർടിസി ശമ്പള വിതരണത്തിന് 50 കോടി നൽകാം: ഹൈക്കോടതിയെ അറിയിച്ച് സർക്കാർ
അതേസമയം, മിസൈല്‍ ആക്രമണത്തില്‍ ആള്നാശമെത്രയെന്നോ മറ്റ് നഷ്ടങ്ങളെക്കുറിച്ചോ സിറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാനത്താവള മേഖലയില്‍ നിന്ന് നിരവധി തവണ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയാണ് ആക്രമണ വിവരം ആദ്യം പുറത്തുവിട്ടത്.
നാലു മിസൈലുകള്‍ ഇസ്രയേല്‍ സിറിയയ്ക്ക് മേല്‍ തൊടുത്തുവെന്നാണ് നിഗമനം. വിമാനത്താവളത്തിലെ സംഭരണശാലകളാണ് തകര്‍ത്തത്. ഇറാന് വേണ്ടിയുള്ള റോക്കറ്റുകള്‍ സൂക്ഷിച്ചിരുന്ന സംഭരണശാലയാണ് തകര്‍ത്തതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സിറിയയിലെ ജനവാസമേഖലകളെ ആക്രമിക്കില്ലെന്നും സൈനിക കേന്ദ്രവും ഭീകരരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും തകര്‍ക്കുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments