Latest NewsNewsTechnology

താൽപ്പര്യമില്ലാത്ത പോസ്റ്റുകൾക്ക് ‘നോട്ട് ഇൻട്രസ്റ്റഡ്’ മാർക്ക്, പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം

സ്നൂസ് ഓപ്ഷൻ മുഖാന്തരം സജസ്റ്റഡ് പോസ്റ്റുകൾ 30 ദിവസം വരെ കാണിക്കാതിരിക്കാനുളള സംവിധാനവും നൽകിയേക്കും

ഉപയോക്താക്കൾക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകൾ ഒഴിവാക്കാനുള്ള ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. താൽപ്പര്യമില്ലാത്ത പോസ്റ്റുകൾ സജസ്റ്റഡ് ലിസ്റ്റിൽ വരുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസ്റ്റഗ്രാം പുതിയ ഫീച്ചറിന് രൂപം നൽകുന്നത്. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ, ഉപയോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് വളരെ കൃത്യമായി പോസ്റ്റുകൾ ഫിൽറ്റർ ചെയ്തെടുക്കാൻ സാധിക്കും.

എക്സ്പ്ലോർ സെക്ഷനിലെ ഇഷ്ടമല്ലാത്ത പോസ്റ്റുകൾക്ക് ‘നോട്ട് ഇൻട്രസ്റ്റഡ്’ മാർക്ക് നൽകാനുള്ള സൗകര്യമാണ് വികസിപ്പിക്കുന്നത്. ഇത്തരത്തിൽ മാർക്ക് ചെയ്യുന്ന പോസ്റ്റുകൾ ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ഇല്ലാതാകും. സ്നൂസ് ഓപ്ഷൻ മുഖാന്തരം സജസ്റ്റഡ് പോസ്റ്റുകൾ 30 ദിവസം വരെ കാണിക്കാതിരിക്കാനുളള സംവിധാനവും നൽകിയേക്കും.

Also Read: തിരഞ്ഞെടുത്ത കാലയളവിലെ വായ്പ പലിശ നിരക്ക് വർദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ

ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ മുൻനിർത്തി നിരവധി അപ്ഡേറ്റുകൾ ഇതിനോടകം ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. എക്സ്പ്ലോർ ലിസ്റ്റിൽ റീൽസുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനാൽ, ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട്, ഇൻസ്റ്റഗ്രാം ഇത് നീക്കം ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button