CinemaLatest NewsBollywoodNewsEntertainmentMovie Gossips

 ‘പോണ്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നു’: തുറന്നു പറഞ്ഞ് കങ്കണ

മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് കങ്കണ റണാവത്ത്. ബോളിവുഡിൽ യാതൊരു പാരമ്പര്യവുമില്ലാതെ മുന്‍നിര നായികയായി വളര്‍ന്ന കങ്കണയ്ക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. പൊതു വിഷയങ്ങളിൽ ശക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് കങ്കണ ഏറെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.

ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ കങ്കണ, 2013ല്‍ പുറത്തിറങ്ങിയ ക്യൂന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. പിന്നീട്, നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. എന്നാല്‍, ആദ്യകാലത്ത് സിനിമയില്‍ അവസരങ്ങൾ ലഭിക്കാൻ ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ച നടിയാണ് കങ്കണ.

ഹയ കാർഡ് കൈവശമുള്ളവർക്ക് രാജ്യത്ത് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കും: അറിയിപ്പുമായി യുഎഇ

ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു. ‘പോണ്‍ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എനിയ്ക്ക് ധരിക്കാനായി ഒരു മേലങ്കി മാത്രമാണ് നല്‍കിയത്. അതിനുള്ളില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇത് ശരിയല്ലെന്ന് തോന്നി. അന്ന് 17, 18 വയസാണ് പ്രായം. ഇതിനിടെയാണ് ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തിന്റെ ഓഫര്‍ വന്നത്. അങ്ങനെ ആ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു,’ കങ്കണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button