ജിഎസ്ടി വരുമാനത്തിൽ ഇത്തവണ രേഖപ്പെടുത്തിയത് റെക്കോർഡ് നേട്ടം. ഓഗസ്റ്റ് മാസത്തിലെ ജിഎസ്ടി വരുമാനത്തിന്റെ കണക്കുകളാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2022 ഓഗസ്റ്റ് മാസത്തിലെ മൊത്ത ജിഎസ്ടി വരുമാനം 1.43 ലക്ഷം കോടിയാണ്. തുടർച്ചയായ ആറാം മാസമാണ് ജിഎസ്ടി വരുമാനം 1.4 ട്രില്യൺ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചത്. 28 ശതമാനത്തിന്റെ വർദ്ധനവാണ് ഓഗസ്റ്റ് മാസത്തിൽ രേഖപ്പെടുത്തിയത്.
കണക്കുകൾ പ്രകാരം, സിജിഎസ്ടി ഇനത്തിൽ 24,710 കോടി രൂപയും എസ്ജിഎസ്ടി ഇനത്തിൽ 30,951 കോടി രൂപയും ഐജിഎസ്ടി ഇനത്തിൽ 77,782 കോടി രൂപയുമാണ് കൈവരിച്ചത്. അതേസമയം, ചരക്കുകളുടെ ഇറക്കുമതിയിൽ 1,080 കോടി രൂപയാണ് സമാഹരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജിഎസ്ടി ഇനത്തിൽ നിന്നും 1,12,020 കോടി രൂപയുടെ നേട്ടമാണ് കൈവരിച്ചത്.
Also Read: സാംസംഗ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് സാംസംഗ് ഗാലക്സി എ04എസ് വിപണിയിൽ അവതരിപ്പിച്ചു
ഉത്സവ സീസൺ അടുക്കാറായതോടെ സെപ്തംബർ മാസത്തിൽ ഉയർന്ന നേട്ടമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ജിഎസ്ടി വരുമാന വർദ്ധനവ്.
Post Your Comments