Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കൊത്ത്’: ട്രെയിലര്‍ റിലീസ് വെള്ളിയാഴ്ച 6 മണിക്ക്

കൊച്ചി: സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ സെപ്തംബർ 2 വെള്ളിയാഴ്ച 6 മണിക്ക് റിലീസ് ചെയ്യും. ആസിഫ് അലി നായകനാകുന്ന ചിത്രം നേരത്തെ, യു/എ സർട്ടിഫിക്കറ്റോടെയാണ് സെൻസർ ചെയ്യപ്പെട്ടത്. കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിൻ്റെയും പശ്ചാത്തലത്തിലൂടെ ശക്തമായ സാമൂഹ്യ വിഷയം അവതരിപ്പിക്കുകയാണ് ഈ ചിത്രം.

തീവ്രമായ കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്. ആസിഫ് അലിയും റോഷൻ മാത്യുവുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നിഖില വിമലാണ് നായിക. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്ത് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു.

വിദേശികൾക്ക് ഡൈവിംഗ് ലൈസൻസ് നൽകുന്നതിന് സ്‌പോൺസറുടെ അനുമതി വേണ്ട: സൗദി വാട്ടർ സ്‌പോർട്‌സ് ആൻഡ് ഡൈവിംഗ് ഫെഡറേഷൻ
മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.

ശ്രീജിത്ത് രവി, വിജിലേഷ്, ശ്രീലക്ഷമി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കലാസംവിധാനം – പ്രശാന്ത് മാധവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ, പിആർഒ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button