KeralaCinemaLatest NewsNewsEntertainment

18 ആം വയസിൽ വിവാഹം, 2 മാസം കൊണ്ട് വിവാഹമോചിത: ‘നിനക്ക് വട്ടാണോ രണ്ടാംകെട്ടുകാരിയെ കെട്ടാൻ?’ – ആമിയും വിഷ്ണുവും പറയുന്നു

സോഷ്യൽ മീഡിയ വൈറൽ താരമാണ് ആമി അശോക്. ഫോട്ടോഷൂട്ടും വ്‌ളോഗിങ്ങുമൊക്കെയായി സജീവമാണ് ആമി. ആമിയുടെ ജീവിതകഥ മറ്റുള്ളവർക്ക് പ്രതിസന്ധിഘട്ടങ്ങളിൽ ഏറെ ധൈര്യം പകരുന്നതാണ്. 18ാം വയസിലെ ആദ്യവിവാഹത്തെക്കുറിച്ചും അതിന് ശേഷം അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ചും ആമി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, പുതിയ പങ്കാളിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ആമി. വിഷ്ണു ആണ് വരൻ. വിഷ്ണുവിനെ പരിചയപ്പെട്ടതും പ്രണയമായതും എങ്ങനെയെന്ന് പങ്കുവെയ്ക്കുകയാണ് ആമി. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആമിയുടെയും വിഷ്ണവുവിന്റേയും പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ആമി വിഷ്ണുവിനെ പരിചയപ്പെട്ടത്. ഡിവോഴ്‌സിന് ശേഷം ആമി ടിക് ടോക്കില്‍ സജീവമായിരുന്നു.

‘ഞാന്‍ ആമിയുടെ ഫാനാണ്, ഒരു ഹായ് തരാമോയെന്ന് ചോദിച്ചാണ് ചാറ്റ് ചെയ്തത്. വീഡിയോകളെക്കുറിച്ച് സംസാരിച്ച് ഞങ്ങള്‍ സുഹൃത്തുക്കളായി മാറി. കുടുംബത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവളുടെ ജീവിതത്തിൽ സംഭവിച്ചത് പറഞ്ഞത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു’, വിഷ്ണുവും ആമിയും പറയുന്നു.

16ാമത്തെ വയസില്‍ എന്‍ഗേജ്‌മെന്റ് നടത്തി 18ാമത്തെ വയസിലായിരുന്നു ആമിയുടെ വിവാഹം. ആമിയുടെ ആദ്യ അഭർത്താവ് ഗൾഫിലായിരുന്നു. കല്യാണം കഴിഞ്ഞ് അധികം വൈകാതെ അദ്ദേഹം ഗൾഫിലേക്ക് തന്നെ മടങ്ങി. അദ്ദേഹത്തിന്റെ അച്ഛനാണ് കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നത്. വീട്ടില്‍ പോവാനോ അമ്മയെ കാണാനോ ഫോണ്‍ ചെയ്യാനോ ഒന്നും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പൈസ ചെലവഴിക്കുന്നതിന്റെ കണക്കെല്ലാം സൂക്ഷിക്കണമായിരുന്നു. ഒത്തുപോവാനാവില്ലെന്ന് മനസിലാക്കിയതോടെയാണ് വേര്‍പിരിഞ്ഞതെന്ന് ആമി പറയുന്നു.

‘ആമി ഡിവോഴ്‌സിയല്ലേ, എന്തിനാണ് രണ്ടാംകെട്ടുകാരിയെ വിവാഹം ചെയ്യുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. നിനക്ക് വേറെ പണിയില്ലേ, നിനക്ക് ഭ്രാന്തുണ്ടോ അവളെ കെട്ടാന്‍ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിട്ടുണ്ട്. പക്ഷെ, എന്റെ വീട്ടിലും ഇവളുടെ വീട്ടിലും നല്ല സപ്പോര്‍ട്ടായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഇവളെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് ഇവള്‍ മാച്ചാണ്. ഡിവോഴ്‌സ് വലിയൊരു സംഭവമായി കാണുന്നയാളല്ല ഞാന്‍. ഇവളോട് ഇഷ്ടം പറയുന്ന സമയത്ത് തന്നെ അമ്മയോട് പറഞ്ഞിരുന്നു. വേറെ കല്യാണമൊന്നും നോക്കണ്ട, സമയമാവുമ്പോള്‍ ഞാന്‍ കൊണ്ടുപോയ്‌ക്കോളാമെന്ന്. കല്യാണം തീരുമാനമായിട്ടില്ല. അടുത്ത വര്‍ഷം എന്‍ഗേജ്‌മെന്റ് നടത്തും. വീട്ടുകാര്‍ക്ക് കാണാനായൊരു ചടങ്ങ്. ധൃതി പിടിച്ചൊരു കല്യാണം ആഗ്രഹിക്കുന്നില്ല’, വിഷ്ണു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button