ThiruvananthapuramLatest NewsKeralaNattuvarthaNews

ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് പരിക്കേറ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യുവാവ് മരിച്ചു

ച​ന്ത​വി​ള ദീ​പ​ത്തി​ൽ ധ​നീ​ഷ് (ച​ന്ദു-33)​ആ​ണ് മ​രി​ച്ച​ത്

ക​ഴ​ക്കൂ​ട്ടം: ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ് മ​രി​ച്ചു. ച​ന്ത​വി​ള ദീ​പ​ത്തി​ൽ ധ​നീ​ഷ് (ച​ന്ദു-33)​ആ​ണ് മ​രി​ച്ച​ത്. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. ഇ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി 8.10-ന് ​ക​ഴ​ക്കൂ​ട്ടം ബ്ലോ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത രോ​ഗി​യു​മാ​യി ച​വ​റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് നാ​ലു​വ​രി​പാ​ത​യി​ലെ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ ഡി​വൈ​ഡ​ർ ത​ക​ർ​ത്തു റോ​ഡി​ന്‍റെ എ​തി​ർ ഭാ​ഗ​ത്ത് സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ടു കാ​റു​ക​ളി​ൽ ഇ​ടി​ച്ച ശേ​ഷ​മാ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ധ​നീ​ഷി​നെ ഇ​ടി​ച്ച​ത്.

Read Also : ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ന്നി​ലേ​ക്ക് തെ​റിച്ച് മ​റ്റൊ​രു കാ​റി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ട ധ​നീ​ഷി​നെ നാ​ട്ടു​കാ​രും പൊലീ​സും ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ധ​നീ​ഷ് രാ​ത്രി 12 ഓ​ടെ മ​രിക്കുകയായിരുന്നു.

ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്ത് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. അ​നു​പ​മ​യാ​ണ് ധ​നീ​ഷി​ന്‍റെ ഭാ​ര്യ. അ​ച്ഛ​ൻ: പ​രേ​ത​നാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ, അ​മ്മ: പ്രേ​മ​കു​മാ​രി, സ​ഹോ​ദ​രി: ധ​ന്യ (​ഹൈ​ക്കോ​ട​തി അ​ഡ്വ​ക്കേ​റ്റ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button