മാവേലിക്കര: മാവേലിക്കരയില്‍ 21 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. മാവേലിക്കര പ്രായിക്കര കണ്ടെത്തിച്ചിറയില്‍ താജു (30), മാവേലിക്കര മണക്കാട് കളിയിക്കവടക്കത്തില്‍ വിനീത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു ലക്ഷം രൂപയ്ക്കു മുകളില്‍ ചില്ലറ വില്പന നടത്താവുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. മാവേലിക്കര-ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനയുടെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. ആഡംബര ബൈക്കുകളില്‍ എത്തുന്ന യുവാക്കള്‍ക്കു നല്‍കാനായി ചില്ലറ വില്പനയ്ക്കു പോകാന്‍ തയാറെടുക്കവേയാണ് കാറില്‍ നിന്ന് ഇവരെ പിടികൂടിയത്.
Read Also : ഇരുതലമൂരിയുമായി രണ്ടുപേർ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡിന്റെ പിടിയിൽ
റെയ്ഡിന് എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ എക്സൈസ് ഇന്‍സ്പക്ടര്‍ എ. ഫെമിന്‍, ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ഐ. ഷിഹാബ്, ജി. ഗോപകുമാര്‍, ജി.അലക്സാണ്ടര്‍, എം.അബ്ദുൾ ഷുക്കൂര്‍ എന്നിവർക്കൊപ്പം റേഞ്ച് ഓഫീസില്‍നിന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.സജു, പ്രിവന്റീവ് ഓഫീസര്‍ വി. ബെന്നി മോന്, സിവിൽ എക്സൈസ് ഓഫീസര്‍മാരായ യു. ഷിബു, പ്രതീഷ് പി. നായര്‍, വി. അരുണ്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ നിമ്മി കൃഷ്ണന് എന്നിവരും പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments