
പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ദേവുവിനും ഗോകുൽ ദീപിനും സോഷ്യൽ മീഡിയയയിൽ വൻ സ്വീകാര്യതയാണ് ഉള്ളത്. ഇൻസ്റ്റഗ്രാമിലെ റീൽസുകളിലൂടെയും യൂട്യൂബിലെ വീഡിയോകളിലൂടെയും ശ്രദ്ധേയരായ ദേവു – ഗോകുൽ ദീപ് ദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ആണുള്ളത്. ഫിനിക്സ് കപ്പിൾസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തങ്ങളുടെ സ്വകാര്യ ജീവിതം അടക്കം ഇവർ പങ്കുവച്ചിരുന്നു. ഈ വീഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.
ആർഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ദമ്പതികൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കിറങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യവസായിയിൽ നിന്നും സ്വർണവും പണവും കാറും അടക്കം കൈക്കലാക്കിയ കേസിൽ ദേവു – ഗോകുൽ ദീപ് ദമ്പതിമാർ അടക്കം ആറ് പേരാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിനി ദേവു, ഭർത്താവ് കണ്ണൂർ സ്വദേശിയായ ഗോകുൽ ദീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത്, വിനയ്, ജിഷ്ണു എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ എറണാകുളം കാലടിയിലെ ലോഡ്ജിൽ നിന്നുമാണ് പ്രതികളെ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. പാലാ രാമപുരം സ്വദേശിയായ ശരത് ആണ് പദ്ധതിയുടെ മുഖ്യ ആസൂത്രകൻ.
പഞ്ചാബിൽ കത്തോലിക്ക പള്ളിയ്ക്ക് നേരെ ഖാലിസ്ഥാൻ ആക്രമണം: രൂപക്കൂട് അടിച്ച് തകർത്തു, വികാരിയുടെ കാർ തീയിട്ടു
ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ഇരയെ എത്തിച്ചാൽ 40,000 രൂപ കമ്മീഷൻ നൽകുമെന്നാണ് സംഘം വാഗ്ദാനം നൽകിയിരുന്നത്. ആരാധകരുമായി സംവദിക്കുന്നതിലും സോഷ്യൽ മീഡിയ താര ദമ്പതികൾ പ്രാഗൽഭ്യം തെളിയിച്ചിരുന്നു. തന്റെ ശരീര സൗന്ദര്യത്തിന്റെ കാര്യങ്ങളും ഗർഭകാലത്തേക്കുറിച്ചും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ ഇവർ ആരാധകരുമായി പങ്കുവച്ചിരുന്നു.
യൂട്യൂബിലെ ക്യൂ ആൻ്റ് എ പംക്തിയിൽ തന്റെ പ്രണയത്തേക്കുറിച്ച് ഗോകുൽ ദീപ് പറയുന്നത് ഇങ്ങനെ, ‘ആള് ആളുടെ ജീവിതവുമായി മുന്നോട്ട് പോയി. ഞാൻ എന്റെ ലൈഫുമായി മുന്നോട്ടുപോയി. ആളും ഹാപ്പിയാണ്, ഞാനും എന്റെ ലൈഫിൽ ഞാൻ വിചാരിച്ചതിലും ഹാപ്പിയാണ്. സോ അത് അവിടെ കഴിഞ്ഞു. പാസ്റ്റിനേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല, പാസ്റ്റിൽ ജീവിക്കാൻ തുടങ്ങിയാൽ പാസ്റ്റിലേ ജീവിക്കു. പാസ്റ്റിൽ നിന്നും മൂവോൺ ആയിക്കഴിഞ്ഞാൽ ഒരു ഗുഡ് വൈബ് ഉണ്ടാകും. അതല്ല എന്റെ ലൗ സ്റ്റോറി അറിയണമെന്നുണ്ടെങ്കിൽ ഡിഎം ചെയ്യാം.’
ഉടനെ അമ്മയാൻ പദ്ധതിയുണ്ടോ ആരാധികയുടെ ചോദ്യത്തിന് ദേവു മറുപടി നൽകിയത് ഇങ്ങനെയാണ്. ‘ബേബി പ്ലാൻ ഇപ്പോൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല. ദൈവം തരുന്നത് പോലെ, പ്രതീക്ഷിക്കുന്നില്ല, പ്രതീക്ഷിക്കുന്നത് ഒന്നും നടക്കുന്നില്ല അതുകൊണ്ട്.’
നഞ്ചിയമ്മയുടെ ഭൂമി കൈയേറിയത് വിജിലൻസ് അന്വേഷിക്കും: പ്രഖ്യാപനവുമായി മന്ത്രി കെ രാജൻ
മറ്റൊരു ആരാധകന്റെ ഡയറ്റ് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് കല്യാണം കഴിഞ്ഞപ്പോഴല്ല വണ്ണം വച്ചത് എന്നും വിവാഹശേഷം ഗർഭിണി ആയിരുന്ന സമയത്ത് വണ്ണം വച്ചതാണെന്നും ദേവ് മറുപടി നൽകി. പിന്നെ ഗർഭം അലസിയതോടെ ചില പ്രശ്നങ്ങളുണ്ടായപ്പോഴേക്കും വണ്ണം വച്ചതാണ്. ഡയറ്റ് ഇപ്പോൾ ചെയ്യുന്നില്ല. ഡയറ്റ് ചെയ്യാൻ പ്ലാൻ ചെയ്യും പക്ഷെ നടക്കില്ല. ഇങ്ങനെ ഉള്ളതിൽ താൻ സംതൃപ്തയാണ്.’
‘ഞാൻ പഠിച്ചത് ഏവിയേഷനാണ്. തിരുവനന്തപുരം എയർപോർട്ടിൽ തന്നെ രണ്ട് കമ്പനികളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അതിന് പുറമെ നാല് കോളേജുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഓഫീസ് സ്റ്റാഫ് ആയി വർക്ക് ചെയ്തിട്ടുണ്ട്, അഡ്മിനിസ്ട്രേഷൻ ആയി വർക്ക് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം ജോലിക്ക് ശ്രമിച്ചിട്ടില്ല,’
ജോലി എന്താണെന്ന ചോദ്യത്തിന് ദേവു മറുപടി നൽകി.
Post Your Comments