KannurNattuvarthaLatest NewsKeralaNews

തെ​രു​വു​നാ​യ​ ആക്രമണം : ബാ​ലി​ക​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്കും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും പരിക്ക്

സി​പി​എം ബേ​ളൂ​ര്‍ ലോ​ക്ക​ല്‍ മു​ന്‍ സെ​ക്ര​ട്ട​റി എ.​സു​കു​മാ​ര​ന്‍ (58), നാ​രാ​യ​ണ​ന്‍ ഗു​രുക്ക​ള്‍ (67), ര​വീ​ന്ദ്ര​ന്‍റെ മ​ക​ള്‍ ദേ​വ​യാ​നി (ഒ​മ്പ​ത്) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്

അ​ട്ടേ​ങ്ങാ​നം: അ​ട്ടേ​ങ്ങാ​ന​ത്തും പ​രി​സ​ര ​പ്ര​ദേ​ശ​ങ്ങ​ളി​ലുമുണ്ടായ തെ​രു​വു​നാ​യ​ ആക്രമണത്തിൽ ഒ​മ്പ​തു വ​യ​സു​കാ​രി​യു​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്കും നി​ര​വ​ധി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റു. സി​പി​എം ബേ​ളൂ​ര്‍ ലോ​ക്ക​ല്‍ മു​ന്‍ സെ​ക്ര​ട്ട​റി എ.​സു​കു​മാ​ര​ന്‍ (58), നാ​രാ​യ​ണ​ന്‍ ഗു​രുക്ക​ള്‍ (67), ര​വീ​ന്ദ്ര​ന്‍റെ മ​ക​ള്‍ ദേ​വ​യാ​നി (ഒ​മ്പ​ത്) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

Read Also : നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

പരിക്കേറ്റവ​രെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൂ​രി​യോ​ട​ലി​ലെ കു​ഞ്ഞി​രാ​മ​ന്‍റെ വ​ള​ര്‍​ത്തു​പ​ശു​വി​നും ക​ടി​യേ​റ്റു.

അ​ട്ടേ​ങ്ങാ​നം, കു​ര​ങ്ങ​ന​ടി, കു​റ്റി​യോ​ട്ട്, ചൂ​രി​യോ​ട​ല്‍, പാ​റ​ക്ക​ല്ല്, വെ​ള​ള​ച്ചാ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വ​ള​ര്‍​ത്തു​നാ​യ​ക​ള്‍​ക്കും ക​ടി​യേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് നാ​യ​യെ പി​ടി​കൂ​ടി​യ​ത്. ഒ​ടു​വി​ല്‍ നാ​യ​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി തല്ലിക്കൊന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button