KeralaLatest NewsNews

നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്ന് കോടതി

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തില്‍ പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ദേഹോപദ്രവം ഏല്‍പ്പിച്ചതും അസഭ്യവര്‍ഷം നടത്തിയതും അടക്കമുള്ള കുറ്റങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു വ്യക്തമാക്കി ജോജു ജോര്‍ജ് സത്യവാങ്മൂലം നല്‍കിയിരുന്നു. പരാതി പിന്‍വലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Read Also: വിവാഹത്തലേന്ന് വീട്ടില്‍ നിന്നും 30 പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഇന്ധന വിലവര്‍ധനയ്ക്ക് എതിരെ കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ സമരത്തിനിടെയാണു ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി – വൈറ്റില – അരൂര്‍ ബൈപാസില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരവും അതിന്റെ ഫലമായി രൂപപ്പെട്ട ഗതാഗതക്കുരുക്കുമാണ് ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണമായത്.

ചലച്ചിത്ര സംവിധായകന്‍ എ.കെ.സാജനൊപ്പം സിനിമാ ചര്‍ച്ചയ്ക്കായി നഗരത്തിലെ ഹോട്ടലിലേക്കു പോകാന്‍ എത്തിയ ജോജു ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button