Latest NewsUAENewsInternationalGulf

കുട്ടികളെ കാറിൽ തനിച്ചാക്കിയാൽ 10,000 ദിർഹം വരെ പിഴയും തടവും: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്ക് 10,000 ദിർഹം വരെ പിഴയും തടവും ശിക്ഷയായി ലഭിക്കും.

Read Also: ദേവുവിന്റെ സൗന്ദര്യത്തിൽ ഇരിങ്ങാലക്കുടയിലെ വ്യവസായി വീണു: ഹണി ട്രാപ്പിൽ അറസ്റ്റിലായത് ഭാര്യയും ഭർത്താവുമുൾപ്പെടെ 6 പേർ

പാർക്ക് ചെയ്ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്നത് കുറ്റകരമാണെന്ന് നേരത്തെ അബുദാബി പോലീസ് അറിയിച്ചിരുന്നു. ട്രാഫിക്ക് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണിതെന്നായിരുന്നു പോലീസ് പറഞ്ഞത്.

കുട്ടികളെ വാഹനങ്ങൾക്കുള്ളിൽ തനിയെയിരുത്തി പോകുന്നത് അവരുടെ ജീവന് തന്നെ ഭീഷണിയുയർത്തും. കുട്ടികളുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്നതിനായുള്ള യുഎഇ ഫെഡറൽ നിയമം ‘3/ 2016’ പ്രകാരം കുട്ടികളുടെ സുരക്ഷ അവഗണിക്കുന്നതും, മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതിരിക്കുന്നതും പിഴ, തടവ് എന്നിവ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

വേനലിലെ കടുത്ത ചൂടിൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ച് ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ടാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

Read Also: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനായി 103 കോടി രൂപ നല്‍കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button