Latest NewsNewsBusiness

ആവേശത്തിൽ ഓഹരി വിപണി, നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

2,323 ഓഹരികൾ മുന്നേറിയും 1,007 ഓഹരികൾ ഇടിഞ്ഞും 123 ഓഹരികൾ മാറ്റമില്ലാതെയുമാണ് തുടർന്നത്

തളർച്ചകളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 1,564.45 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,537.07 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 446.40 പോയിന്റ് ഉയർന്ന് 17,759.30 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ ഒരു ശതമാനമാണ് നേട്ടം കൈവരിച്ചത്.

ബജാജ് ട്വിൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, കൊട്ടക് ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ധനകാര്യം, ഓട്ടോ, റിയാലിറ്റി, ഊർജ്ജം തുടങ്ങിയ മേഖലകൾ ഇന്ന് മുന്നേറ്റത്തിലായിരുന്നു. 2,323 ഓഹരികൾ മുന്നേറിയും 1,007 ഓഹരികൾ ഇടിഞ്ഞും 123 ഓഹരികൾ മാറ്റമില്ലാതെയുമാണ് തുടർന്നത്.

Also Read: ത്രിദിന സന്ദർശനം: വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button