NewsLife StyleSex & Relationships

പുരുഷന്മാര്‍ക്ക് സെക്‌സിനോട് വിരക്തി തോന്നാന്‍ ഇടയാക്കുന്ന കാരണങ്ങള്‍ ഇവ

പ്രായം മാത്രമല്ല പുരുഷന് സെക്സിനോടുള്ള താല്‍പര്യം കുറയാന്‍ കാരണമാകുന്നത്

എല്ലാ ബന്ധങ്ങളും തീര്‍ച്ചയായും വ്യത്യസ്തമാണ്. ദമ്പതികള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തിന് പിന്നില്‍ ലൈംഗികത എന്ന മനുഷ്യന്റെ വികാരമാണ്. ആരോഗ്യകരമായ ബന്ധത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഇത്. അതുകൊണ്ടുതന്നെ നിങ്ങളുടെ പങ്കാളിക്ക് സെക്‌സില്‍ താല്‍പ്പര്യം ഇല്ലെങ്കില്‍ അതിനോട് ഒരു വിരക്തി തോന്നുവെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കും.

Read Also: ‘ഓപ്പറേഷന്‍ പി ഹണ്ട്’: സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ 15 പേര്‍ അറസ്റ്റില്‍

കിടപ്പുമുറിയില്‍ പെട്ടെന്നുള്ള താല്‍പ്പര്യക്കുറവിന് കാരണമാകുന്നത് എന്താണ്? തീര്‍ച്ചയായും, പ്രായത്തിന് (പലപ്പോഴും) ഇതുമായി ബന്ധമുണ്ട്. എന്നിരുന്നാലും, ധാരാളം ദമ്പതികള്‍ അവരുടെ 80 വയസില്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, പ്രായം മാത്രമല്ല പുരുഷന് സെക്സിനോടുള്ള താല്‍പര്യം കുറയാന്‍ കാരണമാകുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടാകുന്നതിന് പിന്നില്‍ ആരോഗ്യവും ശാരീരികമായ പല മാറ്റങ്ങളും പ്രധാന ഘടകങ്ങള്‍ ആണെങ്കിലും വൈകാരിക കാരണത്താല്‍ നിങ്ങളുടെ പങ്കാളി ലൈംഗികതയില്‍ താല്‍പ്പര്യം കാണിക്കാതിരിക്കാനും സാധ്യതയുണ്ട്.

പുരുഷന്മാരില്‍ ലൈംഗികാസക്തി കുറയുന്നതിന്റെ ചില കാരണങ്ങള്‍

ടെസ്റ്റോസ്റ്റിറോണിന്റെ അളവിലെ വ്യതിയാനം

പുരുഷന്മാരില്‍ 30 വയസ്സിനു ശേഷം ടെസ്റ്റോസ്റ്റിറോണ്‍ അളവ് പ്രതിവര്‍ഷം 0.4 മുതല്‍ 2 ശതമാനം വരെ വേഗത്തില്‍ കുറയുന്നു. കൂടാതെ 13 ശതമാനം പുരുഷന്മാരിലും ഹൈപ്പോ ഗൊനാഡിസം ഉണ്ട്, ഇത് വേണ്ടത്ര ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കുന്നതില്‍ കുറവ് വരുത്തുന്നു.

പുരുഷ ആര്‍ത്തവവിരാമം

മയോ ക്ലിനിക്കിന്റെ അഭിപ്രായത്തില്‍, ‘ആന്‍ഡ്രോപോസ്’ എന്ന് വൈദ്യശാസ്ത്രപരമായി പരാമര്‍ശിക്കുന്ന ‘പുരുഷ ആര്‍ത്തവവിരാമം’ എന്ന പദം പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് പ്രായവുമായി ബന്ധപ്പെട്ട കുറവിനെ വിവരിക്കുന്നു. ‘പല പുരുഷന്മാരും തങ്ങളുടെ 40-കളില്‍ ലൈംഗിക ബന്ധത്തിലുള്ള താല്‍പ്പര്യം കുറയാന്‍ തുടങ്ങുകയും അതിനുശേഷം ക്രമാനുഗതമായി കുറയുകയും ചെയ്യുന്നു,’ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഡോ. കാര്‍ല മാന്‍ലി വുമണ്‍സ് ഡേയോട് പറയുന്നു. ‘ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതിനാല്‍, പല പുരുഷന്മാരും ലൈംഗിക അടുപ്പത്തില്‍ താല്‍പ്പര്യം കുറവാണെന്ന് കണ്ടെത്തുന്നു.’

അശ്ലീലചിത്രങ്ങള്‍ കാണല്‍

ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്ന ചിലര്‍ അശ്ലീല വീഡിയോകള്‍ കാണുന്നത് പതിവാക്കിയാല്‍ തങ്ങളുടെ പങ്കാളിയോടുള്ള അടുപ്പം കുറയുകയും ഉത്തേജനത്തിനായി അശ്ലീല വീഡിയോയെ ആശ്രയിക്കുകയും ചെയ്യുന്നു. സിയാറ്റില്‍ ആസ്ഥാനമായുള്ള മനഃശാസ്ത്രജ്ഞനും ക്രേസി ഗുഡ് സെക്സിന്റെ രചയിതാവുമായ ലെസ് പാരറ്റ് പറയുന്നത് ഇങ്ങനെ, ‘അശ്ലീലം (എറോട്ടോ-കെമിക്കല്‍സ് എന്നും അറിയപ്പെടുന്നു) കാണുമ്പോള്‍ ഒരു മനുഷ്യന്റെ തലച്ചോറിലേക്ക് ഒഴുകുന്ന ന്യൂറോകെമിക്കലുകള്‍ കൊക്കെയ്ന്‍ പോലെ തന്നെ ആസക്തി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പതിയെ അയാള്‍ അശ്ലീല വീഡിയോയ്ക്ക് അടിമയാകുന്നു.

ആരോഗ്യം

പ്രമേഹം, പ്രോസ്റ്റേറ്റ് കാന്‍സര്‍ അല്ലെങ്കില്‍ ഹൃദ്രോഗം തുടങ്ങിയ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ലൈംഗിക ബന്ധത്തിന് താല്‍പ്പര്യം കുറയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button